ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
74

വൎഷം നാലാം ശതകം മുതൽക്കു മലയാളഭാഷയിൽ ചെന്തമിഴിന്റെ കലൎപ്പ് മുമ്പുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞുവരികയാണ് ചെയ്തിട്ടുള്ളതും. അതുപോലെതന്നെ മലയാളഭാഷയിൽ സംസ്കൃതത്തിന്റെ പ്രധാനാക്രമണകാലം കൊല്ലവൎഷം ഏഴാംശതകം മുതൽക്കാണെന്നു പറഞ്ഞിട്ടുള്ളതും തീരെ ശരിയാകുന്നതല്ല. അതിന്നെത്രയോ മുമ്പുതന്നെ മലയാളസാഹിത്യത്തെ സംസ്കൃതഭാഷ അസാമാന്യമായി ആക്രമിച്ചുകഴിഞ്ഞിട്ടുണ്ടെന്നുള്ളത് പ്രാചീന സാഹിത്യഗ്രന്ഥങ്ങളാൽ സ്പഷ്ടമാണ്.

ആകപ്പാടെ ഭാഷാസ്വരൂപസ്ഥിതിയനുസരിച്ചു നോക്കുമ്പോൾ കാലഭേദത്തെപ്പററിയേടത്തോളം മലയാളസാഹിത്യത്തെ പ്രാചീനമലയാളം, നവീനമലയാളം അതായത് പഴയഭാഷ, പുതിയഭാഷ എന്നിങ്ങനെ പ്രധാനമായി രണ്ടു തരത്തിൽ മാത്രം തിരിക്കുന്നതാണ് യുക്തമായിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ, ഉത്തമങ്ങളായ സാഹിത്യഗ്രന്ഥങ്ങളുടെ ഉൽപ്പത്തിവഴിക്ക് ഭാഷാസ്വരൂപം വ്യവസ്ഥിതമാകുന്നതിന്നുമുമ്പിൽ സംസ്കൃതം,പ്രാകൃതം മുതലായ പല ഭാഷകളിലെ ശബ്ദങ്ങളും മലയാളത്തിൽച്ചേൎന്നു കഴിഞ്ഞിട്ടുണ്ടെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിൽ വളരെ പുരാതനകാലങ്ങളിൽ ആൎയ്യഭാഷാവൎഗ്ഗമായ സംസ്കൃതപ്രാകൃതങ്ങളിൽനിന്നു ശബ്ദങ്ങളെ സ്വീകരിച്ചിരുന്നത് ആവശ്യത്തിന്നു മാത്രവും അതുതന്നെയും ദ്രമിഡമാതൃകാക്ഷരങ്ങളെക്കൊണ്ടുതന്നെ ഉച്ചരിക്കാൻ വേണ്ടവിധം മാറ്റംചെയ്തു തദ്ഭവരീതിയിലാക്കി മാത്രവുമായിരുന്നു. സംസ്കൃതവിദ്യാഭ്യാസകാല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/77&oldid=210709" എന്ന താളിൽനിന്ന് ശേഖരിച്ചത്