ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാകുന്നുണ്ട്.ഒരു ദിവസം രാജാവും ഗ്രന്ഥകാരനുംകുടി ചതുരംഗം വെച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു തോൽക്കാറായതു കണ്ട് അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയെ ഉറക്കുവാൻ പാടുക എന്ന വ്യാജത്തിൽ പ്രകൃതഗ്രന്ഥത്തിലെ മട്ടനുസരിച്ച് ഒരു പാട്ടു പാടിക്കൊണ്ട് രാജാവിന്ന് കളിയിൽ കരു വെക്കെണ്ട ക്രമം ഉപദേശിച്ചുവെന്നും അതാണ് ഈ മട്ടിൽ ഒരു ഗ്രന്ഥമുണ്ടാക്കാൻ കവിയോടു കൽപ്പിക്കുന്നതിന്നുണ്ടായ കാരണമെന്നും പ്രസിദ്ധമായ ഒരൈതിഹ്യവും ഉണ്ട്.ഇങ്ങനെയെല്ലാമാണ് ഭാഷാചരിത്രകൎത്താവിന്റെ അഭിപ്രായ ചുരുക്കം.ഭാരതഗാഥയെന്ന ഗ്രന്ഥത്തെ അവംലംബിച്ചുംകൊണ്ട് കൃഷ്ണഗാഥാകൎത്താവുതന്നെയാണ് ഭാരതഗാഥയും നിൎമ്മിച്ചിട്ടുള്ളതെന്നുംആ ഗ്രന്ഥത്തിലും ഉദയവൎമ്മൻ കോലത്തിരിരാജാവിന്റെ ആജ്ഞപ്രകാരമാണ് അത് നിൎമ്മിച്ചിട്ടുള്ളതെന്നു കാണുന്നതിനാലും കൊല്ലവൎഷം ൮൫൦-ാംമാണ്ടിനിടക്ക് ഉദയവൎമ്മൻ എന്നുപേരായ ഒരു കോലോത്തിരി രാജാവു രാജ്യം വാണിരുന്നതായും ആ രാജാവിന്റെ സേവനായി ഒരു നമ്പൂതിരികവിയുണ്ടായിരുന്നതായും കോലത്തിരിരാജകുഡുംബത്തിലെ പഴയ രേഖകൾ കൊണ്ട് തെളിയുന്നതിനാലും പ്രസ്തുതകവിയുടെ ജീവകാലം കൊല്ലവൎഷം ൯-ാംശതകത്തിന്റെ മധ്യകാലമാണെന്നും ചിറക്കൽ രാമവൎമ്മതമ്പുരാൻ മുതലായവർ അഭിപ്രായപ്പെടുന്നു.കൃഷണഗാഥയിലും ഭാരതഗാഥയിലും ചേൎത്തിട്ടള്ള'കൃതയാം കൃഷ്ണഗാഥയാംകലേൎഭാരതഗാഥായാം'ഈ ഭാഗങ്ങളുടെ കടമുറിച്ചുതള്ളി'തായാംകൃഷ്ണഗാഥായാം'എന്നതും 'ലേൎഭാരതഗാഥായാം'എന്നതും ഗ്രന്ഥനിൎമ്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/97&oldid=151902" എന്ന താളിൽനിന്ന് ശേഖരിച്ചത്