ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൈര്യവതികളായ സ്ത്രീകൾ 115 അനുവദിക്കണമെന്നും ഒരെഴുത്തുമുഖാന്തരം അല്ലാവുദീനെ അറിയിച്ചു. അല്ലാവവുദീൻ പരമാഹ്ലാദത്തോടുകൂടി പത്മി നിയുടെ ഇഷ്ടപ്രകാരം ചെയ്തുകൊള്ളുന്നതിന് സമ്മതിച്ചു. ഒരു മൂടുമേനാവും മറ്റനേകം വാഹനങ്ങളും, പരിചാരികക ളുടേയും ഭൃത്യന്മാരുടേയും വേഷങ്ങളിൽ അനവധി ജനങ്ങളും അല്ലാവുദീന്റെ പാളയത്തിൽ കടന്നു.പത്മിനിറാണി യുടെ സ്ഥാനത്തു പോയിരുന്നത് രണശൂരനായ ഒരു രാജ കുമാരനായിരുന്നു.പരമാർത്ഥം വെളിപ്പെട്ടപ്പോൾ വലു തായ സംഗരമുണ്ടായി,അസംഖ്യം ജനങ്ങൾ പടവെട്ടി പരലോകം പ്രാപിച്ചു. ഭീമസിംഹൻ രക്ഷപെട്ട്, തന്റെ പുരവാസത്തേയും പത്നിയുടെ സഹവാസത്തേയും പിന്നെ യും ആസ്വദിച്ചു.

  അല്ലാവുദീൻ ഈ ഇച്ഛാഭംഗംകൊണ്ട് ക്ഷീണമനസ്ക

നായില്ല. മുമ്പിലത്തേക്കാൾ വലുതായ ഒരു സൈന്യ ത്തോടുകൂടി ചിറ്റൂർനഗരത്തെ വീണ്ടും നിരോധിച്ചു. വലു തായ ഈ ആപത്തു കണ്ട് രാജപുത്രന്മാർ ക്ഷത്രിയധർമ്മ ത്തിനു ചേരുംവണ്ണം പ്രവർത്തിക്കുകയല്ലാതെ ശത്രക്കൾക്കു കീഴടങ്ങുകയില്ലെന്നു നിശ്ചയിച്ചു. പുരുഷന്മാർ ഓരോ സേനാമുഖങ്ങളായി പുറപ്പെട്ട് ശത്രുവ്യൂഹങ്ങൾക്കിടയിൽ കടന്ന് യുദ്ധം ചെയ്ത് വീര്യസ്വർഗ്ഗം പ്രപിച്ചു. എന്നാൽ, ഇതിനു മുമ്പിൽ തന്നെ പത്മിനിയുടെ ഉപദേശത്തേയും ദൃഷ്ടാന്തത്തേയും തുടർന്ന് രാജപുത്രസ്ത്രീകളെല്ലാം വലുതായ ഒരു ചിത ഉണ്ടാക്കി അതിൽ ദേഹത്യാഗം ചെയ്തിരുന്നു.

________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/117&oldid=163396" എന്ന താളിൽനിന്ന് ശേഖരിച്ചത്