ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118 അഞ്ചാംപാഠപുസ്തകം. ടുത്തിരിക്കുന്ന പേർ മേഖല എന്നാണ്. മധ്യരേഖയോടു് ചേർന്ന ഭാഗം ഉഷ്ണേഖലയും,വടക്കും തെക്കും അറ്റങ്ങൾ ഓരോ ശീതമേഖലയും, ഇടകൾ ഓരോ സമശീതോഷ്ണ മേഖലയും ആണു്.

  ഈ നിയമംകൊണ്ടു് മധ്യരേഖയിൽനിന്നു് ഒരേ അക

ലത്തിൽ കിടക്കുന്ന പല സ്ഥലങ്ങൾ ഒരേ മാതിരി ചൂടുള്ള തായിര്ക്കണമെന്നു പക്ഷേ ഊഹിച്ചേയ്ക്കാം. എന്നാൽ അങ്ങനെ അല്ല, പലപ്പോഴും മാറിക്കാണുന്നുണ്ടു്.ഇതി നുള്ള കാരണങ്ങളെ ചുവടെ പ്രതിപാദിക്കുന്നു.

  നെടുമങ്ങാട്ടുപട്ടണവും അഗസ്ത്യകൂടംകൊടുമുടിയും

മധ്യരേഖയിനിന്നു മിക്കവാറും ഒരേ അകലത്തിലാണു കിട ക്കുന്നത്.അവയുടെ ശീതോഷ്ണസ്ഥിതിയ്ക്കു് അജഗജാന്തര മുണ്ടു്.ഇതിനു കാരണം രണ്ടു സ്ഥലങ്ങളടേയും നിമ്നോന്ന താവസ്ഥയാണു്. നെടുമങ്ങാട്ടുപട്ടണം സമുദ്രനിരപ്പിൽ- നിന്നു ഉദ്ദേശം അറുപതടി പൊക്കത്തിലും, അഗസ്ത്യകൂടം ഉദ്ദേശം ആറായിരം അടി പൊക്കത്തിലുമാണു് കിടക്കുന്നത്.

  ആകാശവായുവിൽ ചൂടുണ്ടാക്കുന്നതു്  സൂര്യനിൽന്നു 

നേരിട്ടു് അതിൽ എത്തുന്ന കിരണങ്ങൾവഴി മാത്രമല്ല, സൂര്യൻ ഭൂമിയിൽ പതിപ്പക്കുന്ന ഉഷ്ണരശ്മകളെ അതു് ആ കാശവായുവിൽ പ്രതിക്ഷേപിക്കുന്നു. ഈ രശ്മികളാണു് വായുവിനെ അധികം ചൂടുപിടിപ്പിക്കുന്നതു്. സ്ഥലത്തിനു പൊക്കം കൂടുന്തോറും ഈ വക രശ്മികൾ നിമിത്തം വായു വിനുണ്ടകുന്ന ചൂടുകുറഞ്ഞു കറഞ്ഞു വരുന്നു. അതിനാൽ ഉഷ്ണമേഖലയിൽ തന്നെ വളരെ പൊക്കമുളള ഭാഗങ്ങൾക്കു് ശീതമേഖലയടെ ലക്ഷണങ്ങളാണുള്ളതു്. ഹിമാലയപർവ തം ഉഷ്ണമേഖലയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും, ശീത മേഖലയിലെ മഞ്ഞുക്കട്ടികളും, സസ്യങ്ങളും,ജീവികളും അ

വിടെ കാണ്മാനുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/120&oldid=163399" എന്ന താളിൽനിന്ന് ശേഖരിച്ചത്