ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശീതോഷ്ണാവസ്ഥ 119

 ഭൂതലം മുഴുവൻ ഒരേമാതിരി മൃണ്മയമായിട്ടല്ല സ്ഥിതി

ചെയ്യുന്നത്. ചിലേടം പാറകൾ, ചിലേടം മണൽക്കാടു കൾ, ചിലേടം ചെളിക്കൂട്ടങ്ങൾ, ചിലേടം മരുഭൂമികൾ, ചിലേടം പർവതങ്ങൾ, ചിലേടം സസ്യനിബിഡങ്ങളായ വനാന്തരങ്ങൾ, ചിലേടം ചളി ചരൽ പാറ ഇവയെല്ലാം ഇടകലർന്ന പ്രദേശങ്ങൾ-ഇങ്ങനെ പല മാതിരിയാണ് ഇരി ക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം സൂര്യരശ്മി പതിക്കുന്നതും അവിടെ ഉഷ്ണം തട്ടുന്നതും ഒരേ രീതിയിലല്ല. മണൽ ചെളിയേക്കാൾ എളുപ്പത്തിൽ ചൂടുപിടിക്കുന്നു എന്നുള്ളത്, വേനൽക്കാലത്തു നട്ടുച്ചസമയം കടൽപ്പുറത്തും,സമീപമുള്ള ചെളിക്കണ്ടങ്ങളുടെ വരമ്പുകളിലും നടന്നാൽ അറിയാവു ന്നതാണ്. ഈ കാരണത്താലാണ്,മധ്യരേഖയിൽനിന്നു മിക്കവാറും ഒരേ അകലത്തിലും, സമുദ്രനിരപ്പിൽനിന്നു ഒരേ പൊക്കത്തിലും ഉള്ള ആഫ്രിക്കയിലെ "സഹാറാ" മണൽക്കാടും ഇന്ത്യയിലെ ഗംഗാനദീമുഖത്തുള്ള ബം- ഗാൾ സംസ്ഥാനവും ശീതോഷ്ണാവസ്ഥയിൽ വളരെ വ്യത്യ സ്തമായിരിക്കുന്നത്.

 സമുദ്രം,നദി,കായൽ മുതലായി ഭൂതലത്തിൽ കാണുന്ന 

ജലാശയങ്ങൾ ശൂതോഷ്ണാവസ്ഥയെ ഭരിക്കുന്നുണ്ട്. മണ്ണും വെള്ളവും ചൂടുപിടിക്കുന്നടും തണുക്കുന്നതും ഒരേ രീതിയി ലല്ല. മണ്ണ് വെള്ളത്തേക്കാൾ എളുപ്പം ചൂടുപിടിക്കുകയും, എളുപ്പം തണുക്കുകയും ചെയ്യുന്നു എന്നുള്ളത് ഒരു ചില്ലറ പരീക്ഷകൊണ്ടു മനസ്സിലാകും. കുട്ടികൾക്കു കളിക്കാനുള്ള പാത്രങ്ങളുടെ കൂട്ടത്തിൽ, വളരെ ചെറിയ മൺകുടങ്ങൾ എല്ലായിടത്തും ഉണ്ടല്ലൊ. ഒരേ വലിപ്പത്തിലും ആകൃതി യിലും ഉള്ള രണ്ടു ചെറുകുടം എടുത്ത്, ഒന്നിൽ കുറെ മണ്ണും മറ്റതിൽ അല്പം വെള്ളവും നിറച്ച് അടുപ്പിൽവെച്ച്

ഒരുപോലെ തീ എരിയ്ക്കുക. സ്വല്പം കഴിഞ്ഞ് രണ്ടിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/121&oldid=163400" എന്ന താളിൽനിന്ന് ശേഖരിച്ചത്