ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപനിവേശനം (കുടിയേറിപ്പാർപ്പ്) 123

     കാലക്ഷേപത്തിനായുള്ള കുടിയേറിപ്പാർപ്പ് പ്രത്യേകകാ

രണങ്ങളാലും സംഭവിക്കാം. ഒന്നാമതായി ജനബാഹുല്യം വർദ്ധിച്ച് ക്ഷാമമുണ്ടാകുമ്പോൾ ജനങ്ങൾ തരിശുഭൂമിയും കൃഷിക്കു സൗകര്യവും ഉള്ള രാജ്യങ്ങളെ അന്വേഷിച്ചുപോ കുന്നു. ഒരേ വ്യവസായത്തെ തുടർന്ന് നിത്യവൃത്തി നേടുന്ന തിനായും, അവനവനുള്ള മുതൽകൊണ്ട് തൃപ്തിപ്പെടാതെ ധനം വർദ്ധിപ്പിക്കുന്നതിനായും, ജനങ്ങൾ വിദേശവാസം കൈക്കൊള്ളാറുണ്ട്.

    ഇപ്പോൾ നാം കാണുന്ന ഇംഗ്ലീഷുകാരും ഇംഗ്ലണ്ടിലെ

നിവാസികളല്ല. ആദ്യം ഓരോ വർഗ്ഗക്കാർ യൂറോപ്പിലെ മറ്റു ഭാഗങ്ങളിനിന്നും 'ബ്രിട്ടീഷ് ദ്വീപുകൾ' എന്നു പറ യുന്ന സ്ഥലങ്ങളിൽ പ്രവേശിച്ച്, അവിടത്തെ ആദിമനി വാസികളോടു യുദ്ധം ചെയ്തും മറ്റും ആ രാജ്യങ്ങളെ അടക്കി കുടിപ്പാർപ്പു തുടങ്ങി ; ക്രമേണ പുരാതനന്മാരും നവാനന്മാ രും തമ്മിൽ ചേർന്ന് ഒരു പ്രൗഢസമുദായമായി ചമയുകയും ചെയ്തു.

    ഭാരതഖണ്ഡത്തിലുണ്ടായിരുന്ന ആദിമസമുദായക്കാർ 

മൂർഖന്മാകും ബലിഷ്ഠന്മാരും ആയിരുന്നു. ആര്യന്മാർ ഉത്ത രദേശത്തുനിന്നും പുറപ്പെട്ട് ഭാരതഖണ്ഡത്തിൽ എത്തിയ പ്പോൾ ഈ വർഗ്ഗക്കാരോടിടഞ്ഞു ; ബഹുകാലത്തെ സംസ ർഗ്ഗവും വഴക്കുകളും കഴിഞ്ഞ്, തങ്ങളുടെ ബുദ്ധിവൈഭവവും പഠിപ്പുംകൊണ്ട് പ്രാചീനന്മാരെ പാട്ടിലാക്കി.ഇങ്ങനെ പ്രാചീനന്മാർ ഭാരതഖണ്ഡം മുമഴുവൻ വ്യാപിച്ചു. ഈ വിധ ത്തിലാണ് ഹിന്ദു സമുദായം ഉണ്ടായത്.

    കേരളം എന്നു പറയുന്ന ഇന്ത്യയുടെ ദക്ഷിണഖണ്ഡ

ത്തിലെ പശ്ചിമരാജ്യമായ മലയാളരാദ്യവും, കുടിയേറിപ്പാർപ്പു കൊണ്ടാണ് ഈ മട്ടിലായിത്തീർന്നത്. കേരളസമുദാ

യം ആദിമവർഗ്ഗങ്ങൾ, പരദേശങ്ങളിനിന്നു വന്നു ചേർന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/125&oldid=163404" എന്ന താളിൽനിന്ന് ശേഖരിച്ചത്