ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്രിസ്തുവും തോമാസ്ലീഹായും 125

മാണ് അന്യമതത്തെ ദ്വേഷിക്കുകയോ ദുഷിക്കുകയോ ചെയ്യു ന്നത്. ഈശ്വരന്റെ പരമാർത്ഥസ്ഥിതിയും ഗതിയും രൂ പവും ലക്ഷണങ്ങളും സൂക്ഷ്മമായി പരിഗണനം ചെയ്തി ട്ടുള്ള ആത്മജ്ഞാനി ഭൂലോകത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോ ന്നുന്നില്ല. പ്രപഞ്ചസ്രഷ്ടാവായി,സർവ്വശക്തനായി,സർവ സാക്ഷിയായി,സർവനിയന്താവായി,പരമകാരുണികനായി രിക്കുന്ന ഈശ്വരനെ വിശ്വസിച്ചും, ധ്യാനിച്ചും, ഭജിച്ചും ജന്മ നിവൃത്തി വരുത്തണമെന്ന് ഓരോ മതസ്ഥാപകന്മാർ ഉപ ദേശിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഏതെങ്കിലും ഒരു കൂട്ടം

ഉപദേശങ്ങളിൽ വിവരിക്കുന്ന തത്വങ്ങളും  പൂജാകർമ്മങ്ങളു

മാണ് സാർവ്വത്രികമായ ലോകസമ്മതിക്കു യോഗ്യമായിട്ടുള്ള തെന്നു വരുത്തുന്നതിനു ശക്തനായ ദിവ്യപുരുഷൻ ഇതുവരേ

അവതരിച്ചിട്ടില്ല.ഈ സ്ഥിതിയിൽ, മതവ്യത്യാസങ്ങളെ 

സൃഷ്ടിവിധാനത്തിന്റെ ഒരു ലക്ഷണമായി ഗണിച്ചും,അ വനവന്റെ മതത്തെ ഗാഢമായി വിശ്വസിച്ചും ഇതരന്മാ രുടെ വിശ്വാസമാർഗ്ഗങ്ങളെ അപഹസിക്കാതേയും,എല്ലാ മനുഷ്യരും അവനവനുള്ള സമുദായാംഗജീവിത്തെ നിർവ ഹിക്കേണ്ടതാകുന്നു.

    ചില മതങ്ങൾക്കു തമ്മിൽ പ്രമാണങ്ങളിലെന്നല്ല,സം

ഭവവിശേഷങ്ങളിലും,സാമ്യമുണ്ടെന്നുള്ളത് നാം സൂക്ഷിക്കേ ണ്ട ഒരു സംഗതിയാണ്. ഭാഗവതത്തിലെ ശ്രീകൃഷ്ണാവതാ രസ്കന്ധത്തിൽ അമ്പാടിയും വൃന്ദാവനവും കാളിന്ദീനദിയും

ഉള്ളതുപോലെ, ക്രിസ്തുമതക്കീരുടെ വേദപുസ്തകത്തിൽ ബ

ത്തലീഹംപട്ടണവും ഓലീവൃക്ഷഗിരിയും ജാർഡൻ നദിയും ഉണ്ട്. നന്ദകുമാരന്റെ നിഗ്രഹേച്ഛുവായി മധുരാപു രത്തിൽ കംസരാജാവുണ്ടായിരുന്നതുപോലെ, പാലസ്റ്റൈ നിൽ ക്രിസ്തകുമാരനെ ഹനിക്കുന്നതിന് ഉദ്യക്തനായി ഒരു

ഹെറാഡ് ഉണ്ടായിരുന്നു. ഈ രണ്ടു കഥകളിലും ഗീതോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/127&oldid=163406" എന്ന താളിൽനിന്ന് ശേഖരിച്ചത്