ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വക ചലനത്തിനും ഇടയാകാതെആ വെള്ളത്തിൽ അടി ഞ്ഞിരുന്ന പരമാണുജീവികൾ , അതിനെ തൊട്ടുകിടക്കുന്ന

ആകാശവായുവുമായി  അതേതരം  ജീവികളുടെ  സംപർക്കം 
കൊണ്ട്  ക്രമേണ  വർദ്ധിക്കുന്നു .  വെള്ളം  കെട്ടിനിന്ന്  ദുഷിച്ച് 
അനേകം  ചെറുജിവികളെ   ജനിപ്പിച്ചു  വളർത്തുന്നതുപോലെ-

തന്നെ , മുറിക്കകത്തുള്ള ആകാശവായുവിനെയും ചലന ത്തിനിടവരാതെ കെട്ടിനിർത്തുകനിമിത്തമത്രേ ചെറുജീവി കൾ ആ ദുഷ്ടവായുവിൽ വളർന്നത്. ഇവയാകുന്നു രോഗ ബീജങ്ങളായിത്തീരുന്നതും. ഇവ നമ്മുടെ കണ്ണിന് അദൃ ശ്യമായിരിക്കുന്നതിനും വെള്ളത്തിലെ പുഴുക്കൾ കാണുന്ന തിനുമുള്ള കാരണം, നനവുള്ള സ്ഥലം ഇവയുടെ വളർച്ചയ്ക്ക് ഉചിതമായിരിക്കുന്നതുകൊണ്ടും തന്നിമിത്തം വെള്ളത്തിലു ണ്ടാകുന്ന ചലനം വായുവിലുണ്ടാകുന്ന ചലനത്തേക്കാൾ എളുപ്പത്തിൽ ദൃഷ്ടിഗോചരമായിത്തീരുന്നതുകൊണ്ടുമാകുന്നു.

    പരമാണുജീവികളിൽ  മനുഷ്യരുടെയും  മൃഗങ്ങളുടെയും  

ആരോഗ്യത്തിന് വളരെ ഹാനിച്ചെയ്യുന്നവയായും ചിലതുണ്ട്. മലമ്പനി, വയറിളക്കം ,ചുമ, ചൊറി മുതലായ സാധാര ണ രോഗങ്ങളും കുഷ്ഠം, മന്ത് മുതലായി വളരെക്കാലം നില നിന്ന്ഉപ൫വിക്കുന്ന മഹാരോഗങ്ങളും , മസൂരി, വിഷൂചിക

മുതലായ  സാംക്രമികരോഗങ്ങളും   ഉത്ഭവിക്കുന്നതും  വ്യാപി

ക്കുന്നതും ഒരോ തരം പരമാമുജീവികൾ നിമിത്തമാണ്. ഇവയെയാണ് രോഗബീജങ്ങൾ എന്നു പറയുന്നത് . രോഗബീജങ്ങളുടെ ഉൽപ്പത്തി,വളർച്ച,പോഷണം ഇവയ്ക്ക്

അനുകൂലങ്ങളായ  ൫വ്യങ്ങൾ  എവിടെ  ഉണ്ടോ  അവിടെ  

എല്ലാം സദാ ഇവ നിമിത്തമുള്ള രോഗങ്ങൾ ക്ഷണത്തിൽ

പടർന്നുപിടിക്കുന്നതാണ്.  ഇവയ്കക്ക്  എളുപ്പം  അഴുകിച്ചീയു

ന്നതായ മലിനവസ്തുക്കളുമായി അധികം ആകർഷണശക്തി

യുണ്ട്.അതിനാൽ, ഈ വക ദീനങ്ങളുടെ ലക്ഷണങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/175&oldid=163424" എന്ന താളിൽനിന്ന് ശേഖരിച്ചത്