ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠം൩ ൫

                            മനുഷ്യവർഗ്ഗങ്ങൾ
    ഭുമിയിൽ നമ്മുടെ ഇന്ദ്രിയങ്ങൾക്കു ഗോചരങ്ങളായുള്ള

സ്വാഭാവികവസ്തുക്കൾ ജന്തു,സസ്യം,ധാതുഎന്നീ മൂന്നു ലോകങ്ങളായി പിരിഞ്ഞിരിക്കുന്നു.ഈ ഓരോ ലോക ത്തിലും ഉൾപ്പെട്ട വസ്തക്കൾക്കുപോലും തമ്മിൽ ഐക രുപ്യം കാണുന്നില്ല.ഇന്തുലോകത്തെ നോക്കിയാൽ മനു ഷ്യർ,മ്രഗങ്ങൾ ,പക്ഷികൾ ,കൃമികൾ എന്നിങ്ങനെ വിവിധ വർഗങ്ങൾ ഉൾപെട്ടുകാണും.ഈ ചതുർവർഗവും ഉപവർഗ്ഗ ങ്ങൾ,ജാതികൾ എന്നിങ്ങനെ പല ഇനങ്ങള ആയി തിരി യുന്നു.സസ്യലോകമാകട്ടെ,വന്മരങ്ങൾ,ചെടികൾ,പുല്ലു കൾ,കുമിളുകൾ എന്നിങ്ങനെ പിരിഞ്ഞ്കാണുന്നു .അവ യിൽ വന്മരങ്ങൾ തന്നെ,തേക്ക്,ആഞ്ഞിലി,തമ്പകം, പാവു എന്നീ ഉൾപിരിവുകളോടുകൂടിയിരിക്കുന്നു.ഇപ്ര കാരം ഓരോന്നിന്റെയും പിരിവുകളും ഉൾപിരിവുകളും കൊണ്ട് ഭുമിയിലുള്ള വസ്തുക്കളുടെ വിവിധത്വം വർദ്ധിച്ചി രിക്കുന്നു.ഏതാനും സാമാന്യലക്ഷണങ്ങളെ അവലംബി ച്ചാണ് ലോകം,വർഗ്ഗം,ശാഖ,ഉപശാഖ മുതലായ ഭേദ ങ്ങൾ നിർണ്ണയിക്കുന്നത്.

  നാം സാധാരണമായി എല്ലായിടത്തും കാണാറുള്ള 

വാഴകളിൽ കണ്ണൻ,പടറ്റി,കപ്പ,കദളി എന്നിങ്ങനെ ഓരോ ജാതിക്കും ചുവട്,വേര്,തടി,ഇല,തണ്ട്,കുല എന്നീ വിഭാഗങ്ങൾ സാധാരണമായി ഉണ്ടെങ്കിലും, ഓരോന്നിനും അല്പാല്പം ലക്ഷണഭേദങ്ങൾ ഉള്ളതിനാൽ,ആ ഭേദങ്ങളെ അടിസ്ഥാ നമാക്കി ജാതി തിരിച്ച് നാമകരണം ചെയ്തിരിക്കുന്നു.ഇതു

പോലെ ഉള്ള ഭേദങ്ങൾ മനുഷ്യവർഗ്ഗത്തിലും കാണ്മാ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/182&oldid=163431" എന്ന താളിൽനിന്ന് ശേഖരിച്ചത്