ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്തെന്നാ, സ്വദേശത്തുനിന്ന് ഒരുകൂട്ടക്കാർ നിർഗ്ഗമിക്കു ന്വോ, അനുകൂലങ്ങളായിരുന്ന കാലദേശാവസ്ഥകളെ അവർക്ക് ഉപേക്ഷിക്കുന്നതായി വന്നതുകൊണ്ട്, അവ രുടെ ഗതി വളരെ മന്ദമായിരുന്നിരിക്കണം.

                ഓരോരൊ നൂതനസ്ഥലങ്ങളിൽ ചെന്ന് പുതിയ വസ്തു

സ്ഥിതികളുമായി പഴകിയതിനു മേലെ അവർ സാധാരണ മായി അടുത്ത സ്ഥലത്തേക്ക് സഞ്ചരിക്കുകയുള്ളു. ഇപ്രകാ രമുള്ളമുള്ള യാത്രയിൽ മുന്നുണ്ടായിരുന്ന സൗകര്യങ്ങളിൽ നിന്നും വലിയ വ്യത്യാസം ചെയ്യാതെ സമഫലം ചെയ്യുന്ന ജലാ ശയങ്ങ, നദികൾ എന്നിവയുടെ തീരങ്ങളെയാണ് പുതിയ രാജ്യങ്ങളിൽ അവർ ശരണം പ്രാപിക്കുന്നത്.

അവിടം വിട്ട് വീണ്ടും തിരിക്കുന്വോ, ഏതാനും ചിലർ 

ആ സ്ഥലം വിട്ടു പിരിയാതെ അവിടെ തന്നെ തങ്ങിപ്പോ യെന്നും വരാം.

                          വർദ്ധമാനമായ സമുദായജീവിത്തിൽ എത്തിയിട്ടുള്ള 

മനുഷ്യവർഗ്ഗങ്ങൾ ആർയ്യന്മാരും, സെമിറ്റിക്കുകളും, ടുറേനി യൻമാരുമാണ്, ഈ മൂന്നു കൂട്ടരുടെയും മൂലസ്ഥാനം മദ്ധ്യ ഏഷ്യയിൽ ആയിരുന്നു എന്നാണ് ഊഹം. അവിടെ നി ന്നും വളരെ വിസ്താരത്തിൽ വ്യാപിച്ചിട്ടുള്ളവരും, വളരെ ഉൽകൃഷ്ടസ്ഥിതിയിൽ എത്തിയിട്ടുള്ളവരും, മിയ്ക്കവാറും ആർയ്യൻമാരാണ്. അടുത്ത പടിഞ്ഞാറുവസിക്കുന്നവരാണ് സെമിറ്റിക്കുക. കിഴക്കും, തെക്കും, തെക്കുകിഴക്കും തിങ്ങി പ്പാർക്കുന്നവർക്ക് ടുറേനിയൻമാർ അല്ലെങ്കിൽ മങ്കോളിയൻ വർഗ്ഗം എന്ന പേർ പറയുന്നു.

                     ആർയ്യൻമാർ പാശ്ചാത്യരെന്നും, പൌരസ്ത്യരെന്നും രണ്ടു 

ശാഖക്കാരായി പിരിഞ്ഞു. ഇവരിൽ ആദ്യം പറഞ്ഞ പാ ശ്ചാത്യൻമാരുടെ ഉപശാഖകളായി പല സമുദായങ്ങളെക്കൊ

ണ്ടാണ് യൂറോപ്പിന്റെ അധികഭാഗവും നിറഞ്ഞിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/185&oldid=163434" എന്ന താളിൽനിന്ന് ശേഖരിച്ചത്