ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാർ ഈ വർഗ്ഗത്തിൽപ്പെടുന്നു. യൂറോപ്പിലെ ആർയ്യ സമുദായക്കാർ തീരെ അപരിഷ്കൃതസ്ഥിതിൽ ഇരുന്ന പ്പോൾ തന്നെ സെമിറ്റിക്കുകൾ പരിഷ്കാരത്തിന്റെ അത്യു ച്ചനിലയിൽ എത്തിയിരുന്നു. ഇവരിൽ "ഫിനിഷ്യൻ" എന്ന ഒരു പുരാതനസമുദായക്കാരാണ് ആദ്യമായി എ ഴുത്തുവിദ്യയും വാണിജ്യവും ലോകരെ പരിജയപ്പെടുത്തി യത്. ക്രിസ്തുമതവും മുഹമ്മദ്മതവും ഇവരുടെ ഇടയി ലാണ് ഉത്ഭവ്ച്ചത്. ആഫ്രിക്കയരടെ വടക്കെ ഭാഗങ്ങ ളിലും ഇവർ അനേകകാലം കുടിയേറിപ്പാർത്തിട്ടുണ്ട്.

                                        ചൈന, ജപ്പാൻ, കൊച്ചിചൈന മുത

ലായ രാജ്യങ്ങളിലും , അവയ്കടുത്ത പ്രേദേശങ്ങളിലുമാണ് മംഗോളിയന്മാരെ അധികമായി കാണുന്നത്. ലോകചരി ത്രത്തിൽ, ആദ്യമായി വീടുകെട്ടിപ്പാർത്തും, സമാധാനരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ ഏർപ്പെടുത്തിയും, ഭാഷയേയും സാഹി ത്യത്തെയും പോഷിപ്പിച്ചും പരിഷ്കൃതരീതിയിൽ ജീവിച്ചു ന്നവർ ഇവരാണ്. ഒരു കാലത്ത് ഇവർ യൂറോപ്പിൽ കൂടി വ്യാപിച്ചിരുന്നതായി കേൾവിയുണ്ട്. ഓരോ പുതിയ സമുദായക്കാരുടെ ആവിർഭാവം, കണ്ടുപിടിക്കുവാൻ കൂടി

വിഷമമേറിയ പല മൂല കളിലേയ്ക്കും ഇക്കുട്ടരെ തുരത്തിക്ക

ളഞ്ഞു. യൂറോപ്പിന്റെ വടക്കുപടിഞ്ഞാറുള്ള പ്രദേശങ്ങ ളിലെ 'ഫിൻസു" എന്ന സമുദായക്കാരും, "ബാ സ്ക്സ്' എന്ന പേരോടുകുടി പിരണീസ് പർവ്വതങ്ങളിൽ താമസിക്കുന്നവരും, അവരോട് ചാർച്ചയുള്ള അനേകം ശാ ഖക്കാരും ഇക്കൂട്ടത്തിൽ ചേർന്നവരാണന്ന് വിചാരിച്ചുപോ ന്നു. തെക്കെ ഇന്ത്യയിലെ ആളുകൾ ഈ വർഗ്ഗക്കാരാ യാണ് ഗണിക്കപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ കിഴക്കേ കരയിലും, ആസ്ത്രേലിയ മുതലായ ദ്വീപുകളിലുമുള്ളവരും

ഇക്കൂട്ടരുടെ അവശിഷ്ടങ്ങൾ തന്നെയാണന്നാണ് കേൾവി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/187&oldid=163436" എന്ന താളിൽനിന്ന് ശേഖരിച്ചത്