ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവർക്ക് പുറമെ, ആഫ്രിക്കയിലെ കാപ്പിരികൾ, അമേരിക്കയിലെ ചുവന്ന മനുഷ്യർ എന്നിങ്ങനെ പല സമുദായക്കാരും ഒരു ക്നുപ്തവർഗ്ഗത്തിലും പെടാതെ കിടപ്പുണ്ട്. അവർ സമുദായസ്ഥിതിയിൽ ഇതുവരെ ഗണനീയമായ ഒരുനിലയിലും എത്തിയിട്ടില്ല.

  മനുഷ്യവർഗ്ഗങ്ങളുടെ വ്യത്യാസം നിർണയിക്കുന്നത് വർണ്ണം, തലമുടിയുടെ സ്വഭാവം,ശരീരത്തിന്റെ വലിപ്പം,അവയവങ്ങളുടെ ഘടന,മുഖത്തിന്റെയും കപോലാസ്ഥിയുടെയും കെട്ടുപാടു എന്നിവകൊണ്ടാണ്. ഈ ലക്ഷണങ്ങളെക്കൊണ്ടു് ഓരോ വർഗ്ഗക്കാരേയും ക്ലേശിച്ചിട്ടെങ്കിലും ഒരു വിധത്തിൽ തിരിച്ചറിയാവുന്നതാണു്. കക്കേഷ്യൻ വർഗ്ഗത്തിലുൾപ്പെട്ട വെള്ളക്കാരുടെ,അല്ലെങ്കിൽ, ആര്യന്മാരുടെ ലക്ഷണങ്ങൾ ചെമ്പിച്ചോ ചുരുണ്ടോ ഉള്ള തലമുടി, വെളുത്ത നിറം, നീണ്ടുയർന്ന നാസിക, കുറ്റമറ്റ മുഖാകൃതി എന്നിവയാവുന്നു. രണ്ടാമത്തെ വർഗ്ഗത്തിലുൾപ്പെട്ട മങ്ഗോളിയന്മാർ നീണ്ടതും മിനുസമില്ലാത്തതും കറുത്തതുമായ തലമുടി, പ്രകാശമില്ലാത്ത മഞ്ഞനിറം, ഉന്തിയ കപോലാസ്ഥികൾ, കറുത്തു ചെറുതായോ അല്പം കുഴിഞ്ഞു കോണിച്ചോ ഉള്ള കണ്ണുകൾ എന്നീ ലക്ഷണങ്ങളോടുകൂടിയവരാകുന്നു. മൂന്നാമത്തെ വർഗ്ഗക്കാരായ കറുത്ത മനുഷ്യരെ കറുത്ത മുടി,കറുത്തനിറം,വിരിഞ്ഞു ചപ്പിയ മൂക്ക്, തടിച്ച് ഉന്തിനിൽക്കുന്ന അധരങ്ങളും ഹനുക്കളും, ​ഏകദേശം മഞ്ഞയായി ശുക്ലമണ്ഡലത്തോടുകൂടി ഉന്നതങ്ങളും പ്രകാശമാനങ്ങളുമായ നേത്രങ്ങൾ എന്നീ ലക്ഷണങ്ങളെക്കൊണ്ടു തിരിച്ചറിയാം. 

വർഗ്ഗങ്ങളുടെ സമ്മിശ്രണംകൊണ്ട് ഈ ലക്ഷണങ്ങൾക്ക് ഏറെക്കുറെ ഭേദം വന്നിട്ടുണ്ടെന്നു മാത്രമല്ല, ഉപവർഗ്ഗങ്ങളും ബഹുലങ്ങളായിത്തീർന്നിട്ടുണ്ട്. ഓരോ പ്രധാനവർഗ്ഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/188&oldid=163437" എന്ന താളിൽനിന്ന് ശേഖരിച്ചത്