ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠെ ൩ ൭.

         ലോക സമ്രാട്ടുകൾ(ഒന്നാം ഭാഗം)

             ആദിമ കാലങ്ങളിൽ ശക്തിയേറിയ സമുദായങ്ങൾ ബലം കുറഞ്ഞവയെ കീഴടക്കി  സ്വാധികാരം പ്രബലപ്രെടുത്തിപ്പോന്നിരുന്നു. പല സമുദായങ്ങളും തമ്മിൽ ഇപ്രകാരമുണ്ടായ സംപർക്കം കൊണ്ട് ചില രാജ്യങ്ങളിൽ സമാധാന രക്ഷയും നാഗരികത്വവും ക്രമേണ വർദ്ധിക്കുന്നതിനിടയായി. ഗതാഗതത്തിനുള്ള സൗകര്യക്കുറവ് കൊണ്ട് 

ഭൂമിയുടെ ആകൃതിയെപ്പറ്റി എന്നുവേണ്ട,അടുത്തുപരിചയമുള്ള പ്രദേശങ്ങൾ ഒഴികെ മറ്റൊന്നിനെപ്പറ്റിയും ഒരറിവും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്രകാരം പ്രാബല്യത്തിൽ എത്തിയ സമുദായങ്ങൾ അതാതു ദേശക്കാർക്ക് സമ്രാട്ടായി തോന്നിയിരുന്നു.ഇങ്ങനെ പുരാതന കാലങ്ങളിൽ പ്രസിദ്ധികേട്ടതായി ചൈന,ചാൽഡിയ, ഈജിപ്ത്, അസിറിയ, ബാബിലോണിയ,പെർഷ്യാ,എന്നിങ്ങനെ പല സംസ്ഥാനങ്ങളും ഉണ്ടായിരുന്നു.

                         പ്രബലരായ രണ്ടു പ്രഭുശക്തികൾ  അടുത്തടുത്തു വരുമ്പോ,അവർക്കു തമ്മിൽ ഇടവിടാതെ ഉണ്ടായിക്കൊണ്ടിരുന്ന  മത്സരത്തിൽ ഒരു കക്ഷിക്കു തോൽവി പിണങ്ങാൽ, ആ കക്ഷി ജയിച്ച കക്ഷിയുടെ മേൽകോയ്മയ്ക്കു കീഴടങ്ങുകയേ തരമുണ്ടായിരുന്നുള്ളു.

സാധാരണമായി ഇങ്ങനെയാണ് സാമ്രാജ്യങ്ങൾ ഉത്ഭവിക്കുന്നത്.ഈ രീതിയനുസരിച്ച് ഈജിപ്ത് അസറിയായോടും, അസറിയാ ബാബിലോണിയായോടും ,ബാബിലോണിയാ പെർഷ്യായോടും മത്സരിച്ച്,സർവ്വപ്രകാരണേയും അധപതിക്കുന്നതിനിടയായി.പെർഷ്യാ അവസാന കാലത്തു യൂറേപ്പിലേ പരിഷ്കൃത സമുദായങ്ങളിൽ വെച്ച്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/194&oldid=163443" എന്ന താളിൽനിന്ന് ശേഖരിച്ചത്