ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏറ്റവും പുരാതനവും പ്രബലവുമായ ഗ്രീസിനോടാണ് ഏറ്റണഞ്ഞത്. ഏകദേശം രണ്ടായിരത്തഞ്ഞൂറു സംവത്സരങ്ങക്കു മുമ്പ് യൂറോപ്പിലെ രാജ്യക്കാരെ അപേക്ഷിച്ച്,നാഗരികത്വത്തിലും,ആത്മബേധത്തിലും,തത്വജ്ഞാനത്തിലും പ്രശസ്തമായ ഉത്കർഷം സമ്പാദിച്ചവരായിരുന്നു ഗ്രീക്കുകാർ.അവരുടെ സംസ്ഥാനങ്ങൾ ഒറ്റയൊറ്റ നഗരങ്ങളായിരുന്നു എങ്കിലും, അവരിൽ ഓരോരുത്തരും വാശിയും സ്വരാജ്യ സ്നേഹവും കൊണ്ടു് അതിപ്രബലരായിത്തീർന്നിരുന്നു.കച്ചവടത്തിനായി പല പ്രദേശത്തിലും സഞ്ചരിച്ച്,അവർ യൂറോപ്പിന്റെ ദക്ഷിണതീരം മുഴുവൻ വ്യാപിച്ച്,ഉപനിവേശങ്ങൾ സ്ഥാപിച്ച്,കുടികേറിപ്പാർത്തു.ഇങ്ങനെ പ്രതാപമുണ്ടായ കാലങ്ങൾക്കിടയിലാണ് പെർഷ്യാ അവരോടെതിർത്തതും മടങ്ങി വന്നതും.അചിരേണ ഗ്രീക്കുകാരുടെ ഇടയിലും അന്ത:ഛിദ്രം മുഴുത്ത്,അവർ മാസിഡോണിയായിലെ രാജാവായ ഫിലിപ്പിനും,അദ്ധേഹത്തിന്റെ മകനായ അലക്സാണ്ഡർക്കും കീഴടങ്ങി.ഗ്രീസ് അലക്സാണ്ഡറുടെ ആധിപത്യകാലത്തു പെർഷ്യായെ നാമവശേഷമാക്കിത്തീർക്കുകയും ചെയ്തു.

                 അലക്സാണ്ഡറുടെ മരണത്തോടു കൂടി പെർഷ്യാ,ഗ്രീസ്,ഈജിപ്ത് എന്നീ മൂന്നു സാമ്രാജ്യങ്ങളും അവയ്ക്കു സ്വാധീനങ്ങളായിരുന്ന മറ്റു ദേശങ്ങളും  ഓരോരുരുത്തരും അപഹരിച്ചു. ഇക്കുട്ടർ കൗശലങ്ങളും  തന്ത്രങ്ങളും പ്രയോഗിച്ച് അന്യോന്യം ക്ലേശിപ്പിച്ചുപോന്നു.ഇവരെ കീഴടക്കിയത് ഇറ്റലിയിലേ റോം എന്നു വിശ്വവിശ്രുതമായ മഹാശക്തിയാ

ണ്.റോം തന്റെ പൗരന്മാരുടെ ധന പുഷ്ടടിയും,നയോപായവും,ഭരണവൈദഗ്ദ്ധ്യവും,അനുസരണശീലവും കൊണ്ട് ആദ്യം കുറേശ്ശക്കുറേശ്ശ ആയി ഇറ്റലി മുഴുവനും,സ്പെയിൻ,ആഫ്രിക്കയിലെ ഉത്തര തീരങ്ങൾ,ഗ്രീസ്,ഏഷ്യാമൈനർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/195&oldid=204272" എന്ന താളിൽനിന്ന് ശേഖരിച്ചത്