ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോകസമ്രാട്ടുകൾ (മൂന്നാം ഭാഗം). 203

തിർത്തിയായ മെഡറററേനിയൻമുദ്രം വരേ വ്യപിക്കാൻ സൗകർയ്യം കിട്ടിയാൽ മററുള്ളവരെപ്പോലെ ആകാമെന്നായി- രുന്നു മോഹം. ബദ്ധിമോശംകൊണ്ടു പൊയ്പോയ രാജ്യ ങ്ങൾക്കു പകരം വല്ല ഇടത്തും വല്ലതും സന്വാദിക്കണമെന്ന് ആസ്രിയായും വലുതായ ആഗ്രഹമുണ്ടായി. രണ്ടു പേരും നോക്കിയതിനാൽ,തൂർക്കികളുടെ വകയായി ഡാന്യുബ് നദിക്കും മെഡിറററേനിയൻകടലിനും ഇടയ്ക്കുള്ള പ്രദേശം കൊള്ള- മെന്നു തിർച്ചയാക്കി. റഷ്യ മുൻകൂട്ടിത്തന്നെ ഒരുങ്ങിത്തു ടങ്ങി. കൃസ്ത്യാനികളായ പ്രജകളെ ഇളക്കിവിട്ടു് അവരുടെ ഭാഗംപിടിച്ചുംകൊണ്ടാണ് റഷ്യ ടർക്കയുടെ നേരെ യുദ്ധത്തി- നിറങ്ങിയത്. എന്നാൽ റഷ്യ വലിയ ആദായമൊന്നും ഉണ്ടായില്ല. റഷ്യ വഴക്കുണ്ടാക്കി അതു മൂത്തപ്പോൾ മററു ശക്തികൾ കടന്നുകൂടി എല്ലാം തകരാറാക്കി. അതിന്റെ ഫലമായിട്ടു് ഓരോ സമുദായങ്ങളിൽ നാലഞ്ചു രാജ്യങ്ങൾ വെവ്വേറെ ഉണ്ടായി എന്നല്ലാതെ റഷ്യയ്ക്കു് വിശേഷഫല- മൊന്നും ഉണ്ടായില്ല. ഇങ്ങനെ ഗ്രീസ്, ആൽബേനിയ, മാണ്ടിന്വഗ്രോ,സെർവിയാ, ബൾഗേറിയാ, റുമേനിയാ എന്നു് ആറു രാജ്യങ്ങൾ ടർക്കിയിൽനിന്നും വേർതിരിഞ്ഞു. കുറെ പ്രദേശങ്ങൾ ആസ്രിയായും കൈക്കലാക്കി. ഇതു കൂടാതെ മേലും പിൻതാങ്ങുണ്ടെന്നുള്ള ഉറപ്പുകൊണ്ടു് ഈ രാജ്യങ്ങൾ തന്നെ ടർക്കിയെ പലപ്പോഴും ഉപദ്രവിച്ചു വരി- കയും ചെയ്തു.

    ടർക്കിക്ക്  ആഫ്രിക്കയിൽ  വടക്കേ   പങ്ക  കടലോരം  മുഴു-

വനും സ്വാധീനമായിരുന്നു. എന്നാൽ ഭരണത്തിനയക്കുന്ന കീഴുദ്യോഗസ്ഥന്മാരെ നിയമംചെയ്യുന്നതിനു ശേഷിയി- ല്ലായ്കകൊണ്ടു് അവരുടെ അതിക്രമങ്ങൾമുഴുത്തൂ ആ രാജ്യ ങ്ങളെല്ലാം ഓരോ യൂറോപ്യൻശക്തികൾക്കു സ്വധീനമായി.

ഈജിപ്തു് ഇഠഗ്ലീഷുകാർക്കും, ട്രിപ്പോളി ഇററലിക്കും, ആൾജി-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/205&oldid=163453" എന്ന താളിൽനിന്ന് ശേഖരിച്ചത്