ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

204 അഞ്ചാംപാഠപുസ്തകം

രിയാ ഫ്രഞ്ചുകാർക്കും, മൊറാക്കൊ ജർമ്മനിക്കും കിട്ടി. ഇതു കൂടാതെ ആഫ്രിക്കയിലെ മറ്റു പല ഭാഗങ്ങളും ഇക്കഴിഞ്ഞ നൂററാണ്ടിൽ പല ശക്തികളും സ്വാധീനപ്പെടുത്തി. അതൂ പോലെ തന്നെ അങ്ങുമിങ്ങുമുള്ള ദ്വീപങ്ങളിൽ ഓരോന്നായി കൈയിൽ കിട്ടിയവരെല്ലാം കൈവശപ്പടുത്തി. ഏഷ്യാ- യിൽ ക്ഷീണദശയിൽ എത്തിയ പല ശക്തികളെയും ഓരോ- രുത്തരായി അടുത്തുകൂടി സ്വാധീനത്തിൽ ആക്കുകയും ചെയ്തു. ഇങ്ങനെ ലോകമൊട്ടുക്കു് പല ശക്തികളാണെങ്കിലും, യൂറോ- പ്യന്മാരുടെ മേൽകോയ്മയും അവരുടെ നാഗരികത്വത്തി- ന്റെ പ്രതിച്ഛായയും എല്ലായിടത്തും വ്യാപിച്ചു.

   കേവലം  അധികാരേച്ഛകെണ്ടു   മാത്രം  അന്യായമായി

പിടിച്ചടക്കിയല്ലാ യൂറോപ്യൻസമ്രാട്ടുകൾ ലോകവ്യാപാര- ങ്ങളിൽ ഭരണകർത്താക്കളായി തീർന്നിട്ടുള്ളതു്. പ്രധാനമായിട്ടു്, അന്യരാജ്യങ്ങളുമായി കച്ചവടം ചെയ്ചന്നതിനുള്ള ഉത്സാ- ഹവും സൗകർയ്യവുമാണ് അവർ കരുതിയത്. പ്രകൃത്യാ സ്വന്തദേശങ്ങളേക്കാൾ സ്ഥലവിസ്താരവും സാധനസമ്യ- ദ്ധിയും അന്യരാജ്യങ്ങളിൽ കണ്ടതുകൊണ്ട്, അവർ അവി- ടെത്ത സാധനങ്ങളെ സ്വന്തഉപയോഗങ്ങൾക്കു പ്രയോജ- നപ്പെടുത്തുന്നതിനും, ആവശ്യം കഴിഞ്ഞ് മിച്ചംവരുന്ന അ- വസ്ഥപോലെ ശേഖരിച്ച് മറ്റു രാജ്യങ്ങളിലേയ്ക്കു് അയക്കു- ന്നതിനും വേണ്ടിയാണു് അവിടങ്ങളിൽ ഇപ്രകാരം വ്യാപി- ച്ചുതുടങ്ങിയതു്. പരിഷ്താരമോ നാഗരികത്വമോ കുറവുള്ള സ്ഥലങ്ങളിലേ വ്യാപാരാദിശ്രമങ്ങൾക്കു വേണ്ടിടത്തോളം സ്ഥലസൗകർയ്ചമുണ്ടായിരുന്നുള്ളു; എന്നാൽ അവിടങ്ങളിൽ യഥേഷ്ടം വേണ്ടുന്ന ഇടപാടുകൾ ചെയ്ചുന്നതിനും മറ്റും ആവശ്യമുള്ള രാജ്യരക്ഷകൾ പോരാതേയും ഇരുന്നു. അതു- കൊണ്ടു ക്രമേണ രാജ്യഭരണവിഷയങ്ങളിൽ കൂടി ഭേദഗ-

തികൾ ചെയ്തയും, കൂടിയേ കഴിയൂ എന്നുള്ള സ്ഥലങ്ങളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/206&oldid=163454" എന്ന താളിൽനിന്ന് ശേഖരിച്ചത്