ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 അഞ്ചാംപാഠപുസ്തകം

ഘനം കൂടാതെ മാധ്യസ്ഥ്യം പറഞ്ഞു് വഴക്കുകൾ ഒതുക്ക ത്തക്കവണ്ണം ചില നിബന്ധനകളു ചെയ്തു.മൂന്നാമതു പ്രഭുശക്തികൾതമ്മിൽ കൂടക്കൂടെ ഏറ്റടുക്കാതിരിക്കുന്ന തിനും,ബലഹീനന്മാരാണെങ്കിലും,സ്വതന്ത്രന്മാരും,സമാ ധാനലംഘനം കൂടാതെ സ്വതന്ത്ര്യം രക്ഷിച്ചു കൊള്ളാമെന്നു് ​എല്ലാവർക്കും സമ്മതം വരുത്തീട്ടുള്ള വരുമായ ചെറു രാജാക്ക ന്മാരെ ഇടയ്ക്കിടയ്കു് പ്രതിഷ്ഠിക്കയും ചെയ്തു.

               ഇപ്രകാരം ലോകമൊട്ടുക്കു് യുദ്ധത്തിലും സമാധാനര

ക്ഷയിലും ഒരുപോലെ ഭരണകർത്ത്രത്വം നിർവഹിക്കുന്ന പ്രഭു ശക്തികൾ- ബ്രിട്ടൻ ,റഷ്യ ,ജർമ്മനി,ഫ്രാൻസ്, ആസ്രിയ, ഇറ്റലി,ജപ്പാൻ,യുണൈറ്റഡ്സ്റ്റേറ്റ്സ് ​എന്നിവയാ കുന്നു. നാവികബലം,വ്യാപാരസാമർത്ഥ്യം,രാജ്യങ്ങളുടെയും

സമുദായങ്ങളുടെയും ബഹുത്വം,ആകെക്കൂടെയുള്ള  സാമ്രാ

ജ്യവിസ്ത്രതി,ജനബാഹുല്യം,ധനപുഷ്ടി,എല്ലാറ്റിലും ഉപ രിയായ ഭര​ണഗുണം ​​എന്നീ വകകളിൽ നമ്മുടെ ബ്രിട്ടീഷ് സാമ്രാജ്യമാണു് അഗ്രണ്യമായിരിക്കുന്നതു്.


                                പാഠം ൪ഠ,
                  ജേംസ് ഗാർഫീൽഡ്     (ഒന്നാം ഭാഗം).
      
  ഐശ്വർയ്യാഭിവ്യദ്ധിയിലും പരിഷ്ക്കാരത്തിലും മുമ്പിട്ടുനി-

ല്ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഒരു പ്രധാനസ്ഥാ - നം വഹിക്കുന്നതു് അമേരിക്കാഭൂഖണ്ഡത്തിൽ ചേർന്ന യു - നൈറ്റഡ് സേറ്റ്സ് എന്നു പേരുള്ള ഐക്യനാടുകളാ - കുന്നു. നാല്പത്തിരണ്ടു പ്രത്യേകസംസ്ഥാനങ്ങൾ ചേർന്നു - ള്ള ഈ മഹാരാജ്യം ഇൻഡ്യാരാജ്യത്തേക്കാൾ വലിപ്പത്തിൽ രണ്ടരപ്പങ്കു കൂടിയതും, ഏഴരക്കോടിയിൽപരം ജനസംഖ്യ-

ഉള്ളതും ആകുന്നു. ഈ മഹാരാജ്യത്തെ ഇംഗ്ലണ്ടു് , അയർ -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/208&oldid=163456" എന്ന താളിൽനിന്ന് ശേഖരിച്ചത്