ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 അഞ്ചാംപാഠപുസ്തകം .

ഹം തദാനീന്തനന്മരായ രാജ്യതനൂജ്ഞന്മാരിൽ വച്ച് ഒന്നാ- മനാണെന്നുള്ള പേരു സമ്പാദിച്ചു . സ്വഭാവത: ഭൂതദയ- യോടു കൂടിയ ആ സുചരിതൻ ആസന്നമായിരുന്ന ഛിദ്ര- ത്തെ ഉന്മൂലനം ചെയ്യുന്നതിനു് ആകന്നതും ശ്രമിച്ചു . ആ ശ്രമങ്ങൾ സഫലങ്ങളായിത്തിർന്നതുമില്ല‌ . കുലുക്കം ഉണ്ടാ- കുക തന്നെ ചെയ്തു . സംസ്ഥാനാധിപനായ പ്രസിഡണ്ടി- ആജ്ഞ അനുസരിച്ചു് ഓഫിയേോരാജ്യത്തുനിന്നു തന്നെ ഇരുപതിനായിരം ആളുകളെ ചേർത്ത് ഒരു പട്ടാളംആ പ്ര- സിഡണ്ടിന്റെ വരുതിയിൽ യുദ്ധം ചെയ്യുന്നതിലേയ്ക്കായി തയാർ ചെയ്യേണ്ടിവന്നു . അതിന്മണ്ണം അത്രയും പേരെ ഗാർഫീൽഡ് ശേഖരിക്കുകയും അവരെ ഭരിക്കുന്നതിനു അദ്ദേ ഹം തന്നെ പുറപ്പെടുകയും ചെയ്തു .

         സമാധാനകാലത്തു്  എങ്ങനെയോ  അങ്ങനെ  തന്നെ

യുദ്ധസമയത്തും അദ്ദഹം നേതാവായിത്തീർന്നു . രാജശാ- സനത്തെ ധിക്കരിച്ചവരെ അനേകം സ്ഥലത്തു വച്ചു അ- ദ്ദേഹം തോല്പിച്ചു . ഈ വിജയങ്ങൾനിമിത്തം ൧൮൬൨ൽ ബ്രിഗേഡിയർ ജനറലായം അചിരേണ മേജർ ജനറലായും അദ്ദേഹത്തെ നിയമിച്ചു . ആ വർഷത്തിൽ തന്നെ ജനങ്ങൾ അദ്ദേഹത്തെ കാൺഗ്രസിൽ ഒരു അംഗമായി സ്വീകരിച്ചു . ആ സ്ഥാനം സ്വീകരിക്കുന്നതിനു് ആദ്യം അദ്ദേഹത്തിനു് സ- മ്മതമുണ്ടായിരുന്നില്ലെങ്കിലും പ്രസിഡണ്ടായിരുന്ന "ലിൻ- കൺ" എന്ന മഹാന്റെ അപേക്ഷപ്രകാരം അതിനെ അം- ഗീകരിച്ചു . അനന്തരം അദ്ദേഹത്തെ ഐക്യനാടുകളിലെ സെനേറ്റിലെ ഒരംഗമായി നിയമിച്ചു . ഇതും ജനങ്ങളുടെ സ്വമേധയാ ചെയ്ത ഒരു ബഹുമതി ആയിരുന്നു . ഇപ്രകാരം ഒരു താണ സ്ഥിതിയിലിരുന്നു് ക്രമേണ ഓരോ പടിയായി ഉയർന്നു് ഒടുവിൽ ൧൮൮0 നവംബർ ൨-)0 നു- ൫0-)മത്തെ വ-

യസ്സിൽ വിശ്വവിശ്രുതനായ ജേംസു് ഗാർഫീൽഡ് അതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/224&oldid=163473" എന്ന താളിൽനിന്ന് ശേഖരിച്ചത്