ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 അഞ്ചാംപാംപുസ്തകം.


ആവശ്യമില്ല".സ്ഥാനാരോഹണത്തനു ശേഷം എട്ടു മാസം കഴിഞ്ഞതിനിടയ്ക്കു സാഹസികനായ ഒരു ദുർ വ്യത്തൻ അദ്ദേഹത്തെ വെടിവെയ്ക്കയും ൧൮൮൧ സെ പ്തമ്പർമാസം ൧൯- നും-അതേ ഹേതുവായി അദ്ദേഹം മരിക്കയും ചെയ്തു. അദ്ദേഹം ഒരു ആജ്ഞാനുസാരിയായ പുത്രനും,സ്നേഹ സംയുക്തനായ സഹോദരനും, പരിശ്രമ ശീലനായ ക്യഷീവലനും,ഉത്സാഹിയായ തച്ചവേലക്കാരനും ശ്രഷ്കാന്തിയോടുകൂടിയ അധ്യേതാവും, ബുദ്ധിമാനായ പണ്ഡി തനും, അനുകരണീയനായ ഉപാദ്ധ്യായനും, വിശ്രതനായ യോദ്ധാവും, നിതിമാനായ രാജ്യതന്ത്രജ്ഞനും, സമവർത്തി യായ ചക്രവർത്തികല്പനും ആയിരുന്നു. അദ്ദേഹത്തിന്റെ ജീ വിതചരിത്രം, വേലചെയ്യുന്നതുകൊണ്ടു് ഒരുവനും ഒരുവിധത്തി ലുംനികൃഷ്ടനായി പോകുന്നതല്ലെന്നും ,വേലയും സ്ഥിരോത്സാ ഹവും അന്യാപേക്ഷ കൂടാതെയുളള വിദ്യാഭ്യാസവും ആണ് വിജയകാരണങ്ങൾ എന്നും, സദാചാരനിഷ്ഠകൊണ്ടേ ശാശ്വത മായ ശ്രേയസ്സു സമ്പാദിക്കാൻ കഴികയുളളു എന്നും വിശദമായി ഉപദേശിക്കുന്നു. ജോസ് ഗാർഫീൽഡിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും അദ്ദേഹത്തിന്റെ ശരീരം ഭൂലോകത്തുനിന്നു പൊയ്പോയി എങ്കിലും,അദ്ദേഹം ആചന്രാർക്കും ജനഹൃദയങ്ങളെ അക്ഷയമായ പ്രാബല്യത്തോടെ അധിവസിക്കുന്നു എന്ന് കണ്ഠത: പ്രസ്താപിച്ചിട്ടുണ്ട്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/226&oldid=163475" എന്ന താളിൽനിന്ന് ശേഖരിച്ചത്