ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിന്ദുപുരാ​കർത്താക്കൻമാർ ഓരോ ദേവൻമാർക്ക് ഓരോ ജന്തുക്കളെ വാഹനമായി കല്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിനു ഗരുഡനും,ശ്രീപരമേശ്വരനു വൃഷഭവും,ബ്രഹ്മാവിനു ഹംസവും,സുബ്രഹ്മണ്യനു മയൂരവും,ഗണപതിക്ക് മൂഷികനും,ഇന്ദ്രന് വെള്ളാനയും,ധർമ്മരാജാവിനു് മഹിഷവും വാഹനങ്ങളാകുന്നു. ഇപ്പോൾ നാം കാള,കുതിര,കഴുത,എന്നിവയെ വാഹനങ്ങളിൽ കെട്ടിയും തനിയെയും ഉപയോഗിച്ചുവരുന്നു. പർവതപ്രദേശങ്ങൾ കയറികടക്കുന്നതിനു് ദൃഡഖുരങ്ങളോടുകൂടിയ മേഷവർഗ്ഗത്തിൽ ഒരിനവും,മണൽ കാടുകളിൽ കൂടിയുള്ള സഞ്ചാരത്തിന് വിശപ്പും ദാഹവും അടക്കാൻ ശേഷിയുള്ള ഒട്ടകങ്ങളും ഉപയോഗിച്ചുവരുന്നു. ജലമാർഗ്ഗമായുള്ള സഞ്ചാരത്തിനു് ചങ്ങാടങ്ങൾ,വഞ്ചികൾ,ബോട്ടുകൾ,പത്തേമാരികൾ എന്നിവ പുരാതനകാലം മുതല്ക്കേ ഉപയോഗിച്ചുവരുന്നുണ്ടല്ലോ. സാധാരണമായി ഇവ കഴുക്കോൽ കൊണ്ട് ഊന്നിയും,തണ്ടുകൾ കെട്ടിവലിച്ചും,മനുഷ്യയത്നം കൊണ്ടാണ് സഞ്ചാരത്തിന് ഉപയോഗിക്കുന്നത്.കാറ്റുതക്കമുള്ളപ്പോൾ പായ് കെട്ടിവിടാറുമുണ്ട്. ഇനി പരിഷ്കാരം വർദ്ധിച്ച ഇക്കാലത്തു നടപ്പുള്ള ചില വാഹനങ്ങളെപ്പറ്റി അല്പം ചിന്തിക്കാം. കുതിരവണ്ടികൾ പല തരത്തിലും നാം കാണാറുണ്ട്.ഈ വണ്ടികൾക്ക് രണ്ടോ നാലോ ചക്രങ്ങൾ ഉണ്ടായിരിക്കും.ഒന്നും,രണ്ടും,ചിലപ്പോൾ മൂന്നും (പ്രജകളും രാജാക്കന്മാരും നാലും ആറും എട്ടും) കുതിരകൾ പൂട്ടിയ സാറട്ടുകൾ ഓടിക്കന്നു. ഇന്ത്യയിലെ ചില രാജാക്കന്മാർ വിചിത്രതരങ്ങളായ രഥങ്ങൾ ഉപയോഗിക്കുന്നു. ചില ക്ഷേത്രങ്ങളിലെ മഹോത്സവങ്ങളിൽ നാലും,എട്ടും,പന്ത്രണ്ടും ഉരുളുകൾ ഉള്ള വലുതായ രഥങ്ങൾ ഉപയോഗിക്കാറുണ്ട്. കേരളത്തിൽ തിരുവിതാംകൂറിന്റെ ദക്ഷിണഭാഗമായ കല്ക്കുളം, ഇരണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/23&oldid=163477" എന്ന താളിൽനിന്ന് ശേഖരിച്ചത്