ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്കിലും ഭാരങ്ങളുംകയറ്റിയിരിക്കേണ്ടതാണ്;എന്നാൽ ബല്ലൂൺ വളരെ ഉയരത്തിൽ സഞ്ചരിക്കേണ്ട ആവശ്യം നേരിടുമ്പോൾ യാത്രക്കാർ ആ ഭാരങ്ങളെ എടുത്ത് പുറത്തു കളയുന്നു. ഇരുമ്പുകൊണ്ടുള്ള വലുതായ ഒരു കൊളുത്തുകൂടി തൊട്ടിയുൽ തൂക്കിയിരിക്കും. ഇത്, ബല്ലൂണിനെ വല്ല സ്ഥലത്തും ഇറക്കുന്നതിനു നങ്കൂരമായും ഉറപ്പിക്കുന്നതിനു കുറ്റിയായും ഉപയോഗിക്കുന്നു. ബല്ലൂൺ യാത്രക്കാർ ദിക്കും ലക്കും അറിയുന്നതിനു വേണ്ടി ഒരു ഭൂപടവും വടക്കുനോക്കിയന്ത്രവും കൂടി യാത്ര സാമാനങ്ങളുടെ ശേഖരത്തിൽ എപ്പോഴും കരുതിയിരിക്കും

   ബല്ലൂൺ സഞ്ചിയെ ഒരു സ്ഥലത്തു കെട്ടി ഉറപ്പിച്ചുകൊണ്ട്,ചൂടുപിടിച്ച വായുവോ കല്ക്കരിയിൽ നിന്നുള്ള ആവിയോ ഉള്ളിൽ നിറയ്ക്കുന്നു.  ഇതുകൊണ്ടു സഞ്ചി വലിഞ്ഞു വീർക്കുമ്പോൾ യാത്രക്കാർ തൊട്ടിയ്ക്കകത്തു കയറി യിരിപ്പാകും.  പരിചാരകന്മാർ സഞ്ചിയുടെ ബന്ധങ്ങളെ മോചിക്കുമ്പോൾ വിമാനം മേൽപ്പോട്ടുയരുന്നു.  

വായുവിനേക്കാൾ ഘനം കുറഞ്ഞ ഒരു സാധനം വായുമണ്ഡലത്തിൽ അകപ്പെടുമ്പോൾ അത് പ്രകൃത്യാ ഉയർന്നു സഞ്ചരിക്കുന്നു. ഇങ്ങനെയുള്ള പ്രകൃതിനിയമംകൊണ്ടാണ് ബല്ലൂൺ ഉയരുന്നത്. ചൂടുവായുവിനും കല്ക്കരിയിൽ നിന്നുണ്ടാകുന്ന ആവിക്കും ഭൂമിയോടടുത്ത ആകാശവായുവിനേക്കാൾ ഘനം കുറവാണ്. ബല്ലൂണും അതിനകത്ത് അടയുന്ന വായുവും തൊട്ടിയിൽ കയറുന്ന ആളുകളും കൂടിച്ചേർന്നുള്ള ഘനം ഭാരം കയറി വീർത്ത ബല്ലൂൺസഞ്ചി ആകാശമാർഗ്ഗത്തിൽനിന്ന് തള്ളിനീക്കുന്ന വായുനിന്റെ ഘനത്തേക്കാൾ കുറയുന്നതുകൊണ്ടാണ് ഇവ ഉയരുന്നത്. ബല്ലൂൺ കാറ്റിന്റെ ഗതിയനുസരിച്ച് ആകാശത്തിൽ ഗതാഗതം ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/31&oldid=163485" എന്ന താളിൽനിന്ന് ശേഖരിച്ചത്