ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വനവാസം ധരിച്ചു വല്ക്കുലം പിന്നെ-പിരിച്ചു ചെഞ്ചിടാഭാരം തിരിച്ചു മൂവരും ഗംഗാ തരിച്ചു; ചിത്രകൂടത്തിൽ വസിച്ചു; കാന്തികൾകൊണ്ടുല്ലസിച്ചു, മൂവരുമപ്പോൾ. ഗ്രഹിച്ചു 'ദേവലോകത്തെഗ്ഗമിച്ചു താത'നെന്നിത്ഥം വചിച്ചു തൽപദാംഭോജേ പതിച്ചോരു ഭരതനെ തനിച്ചു പാദുകം നൽകിയയച്ചിട്ടത്രയേച്ചെന്നു നമിച്ചു, ദണ്ഡകാരണ്യേ വസിച്ച, രാഘവൻ തത്ര മദിച്ചോരു വിരാധനെ വധിച്ചു, മാമുനിമാരെ സ്തുതിച്ചു, തീർത്ഥവുമാടി നടന്നു ഘോരകാന്താരെ. കടന്നുചെന്നഗസ്ത്യന്റെ ഗൃഹത്തിലങ്ങകം പുക്കു, ഉടനെ വന്ദനം ചെയ്തു, പരിചോടെ മുദാ ഗോദാ- വരീതീരെ വസിക്കുമ്പോൾ, വരിപ്പാനാഗ്രഹത്തോടെ വരുന്നു ശൂർപ്പണഖേടെ മുലയും മൂക്കുമൂക്കോടേ കരവാൾകൊണ്ടു ടനാശു ദലനംചെയ്തു സൗമിത്രി. കരഞ്ഞു ശൂർപ്പണഖ പോയ് ഖരൻ തന്നോടറിയിച്ചു. ഖരനും ദൂഷണൻ താനും കരുത്തുള്ള ത്രിശിരാവും പരന്ന വൻപടയുമായ് വരുന്ന നേരമേ രാമൻ, കടുത്ത സായകം ചാലേ തൊടുത്തു രാഘവൻ വേഗാൽ അടുത്ത രാക്ഷസന്മാരെ കൊടുത്തു, കാലനൂർക്കാക്കി. അതു കേട്ടു ദശഗ്രീവനതിലേറ്റം കയർത്താശു ചതിപ്പാനായ് പുറപ്പെട്ടു മുനിവേഷമവൻ പൂണ്ടു. അമ്മാമനാകുന്ന മാരീചനേച്ചെന്നു പൊന്മാൻ വടിവാക്കിവിട്ടു ദശാനനൻ, സന്മോഹമുണ്ടാക്കി രാമന്റെ പത്നിക്കു-

മമ്മായ കൊണ്ടാശു വേറാക്കി വേഗേന.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/37&oldid=163491" എന്ന താളിൽനിന്ന് ശേഖരിച്ചത്