ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാമുദായിക ശാസ്ത്രങ്ങളും നമ്മെ ഗ്രഹിപ്പിക്കുന്നു.പിഷ്കൃതരാജ്യങ്ങളും അപരിഷ്കൃതരാജ്യങ്ങളും പ്രധാനവ്യത്യാസം, കൃഷി കച്ചവടം കൈത്തൊഴിൽ മുതലായ ഉപജീവനങളിൽ പരിഷ്കൃതരാജ്യം മറ്റതിനെ അപേക്ഷിച്ച് അഭിവൃദ്ധി പ്രാപിച്ചിരിക്കും എന്നുള്ളതാണ്.സമുദായാംഗങ്ങൾ തനിച്ച് സ്വാർത്ഥത്തെ മുൻനിർത്തി എത്ര ജാഗ്രതയായി പ്രയത്നിച്ചാലും മേൽപറഞ്ഞ തൊഴിലുകൾക്ക് ആശാസ്യമായ അഭിവൃദ്ധി ഉണ്ടാകുന്നതല്ല.നേരേ മറിച്ച്,അസൂയ,മാത്സര്യം മുതലായ ദോഷങ്ങളെ അകറ്റി മനുഷ്യർ അന്യോന്യം സൗഹാർത്ഥത്തോടുകൂടി പ്രവർത്തിക്കുന്നതായാൽ അതിൽ നിന്ന് ഉളവാകുന്ന ഫലം സർവ്വഥാ ശ്രേയസ്കരമായി ഭവിക്കുമെന്നുള്ളത് നിശ്ചയമാണ്.പരിഷ്കാരത്തിൽ ഇന്ത്യ,ചൈന മുതലായ പൗരസ്ത്യ രാജ്യങ്ങൾ ഇംഗ്ലണ്ട്,അമേരിക്ക മുതലായ പാശ്ചാത്യ രാജ്യങ്ങളുടെ പുറകിൽ വളരെ അകലത്തായി നിൽക്കുന്നതിനുള്ള കാരണം മേൽ സൂചിപ്പിച്ച തത്ത്വത്തിന്റെ അഭാവം തന്നെയാകുന്നു.

    പാശ്ചാത്യദേശങ്ങളിലും പൂർവകാലങ്ങളിൽ ഉണ്ടായിരുന്ന അവസ്ഥ അഭിനന്ദീയമായിരുന്നില്ല. ഏകദേശംഒരു ശതവർഷത്തിന് അല്പം മുമ്പായിട്ടാണ് സമുദായനില അഭ്യുന്നതിയെപ്രാപിക്കുന്നില്ലെന്നുള്ളശോച്യാവസ്ഥ കണ്ടിട്ട്,സാമുദായികശാസ്ത്രത്തിൽ വിദഗ്ദ്ധനമാരായ ചിലപണ്ഡിതന്മാർ അഭ്യുന്നതിക്കു തടസ്ഥമായിട്ടുള്ള സംഗതി-കളെപ്പറ്റി ഗാഢമായി ചിന്തിക്കുകയും ഉപശാന്തിമാർഗ്ഗങ്ങൾ കണ്ടുപിടിക്കാൻ യത്നിക്കയും ചെയ്തത്. അതിൽപിന്നീട്

ഈ വക കാര്യങ്ങൾ പല മഹാന്മാരുടെയും ശ്രദ്ധക്കു വിഷയീഭവിച്ചു. അവരുടെ നിരന്തരമായ പ്രയത്നത്തിന്റെ ഫലമായി അഭ്യുന്നതിക്കു ഏറ്റവും ഉപയുക്തമായി ഭവിക്കുന്നതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/45&oldid=163499" എന്ന താളിൽനിന്ന് ശേഖരിച്ചത്