ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചേക്കും എന്ന് അദ്ദേഹത്തിന് തോന്നുമാറു് അവരുടെ ക്ഷാത്രം ഉജ്ജ്വലിക്കുകയാൽ അദ്ദേഹം മെക്കയിൽ നിന്നും 'മെഡിനാ' എന്ന പട്ടണത്തിലേക്ക് ക്രിസ്ത്വബ്ദം ൬൨൨-ൽ ഓടിപ്പോയി.

  "ഹിജറാ" എന്നു പറഞ്ഞുവരുന്ന ഈ സംഭവം മുത-

ല്ക്കാണു് മഹമ്മദീയാബ്ദം കണക്കാക്കുന്നതു്. അദ്ദേഹം മത- പ്രസംഗവും ചെയ്തുകൊണ്ടു നടന്ന കാലത്തു് കദിജാ മരി- ക്കുകയും അദ്ദേഹത്തിന്റെ സമ്പത്തു നശിക്കുകയും ചെയ്തു. എങ്കിലും ആ ആചാര്യന്റെ സ്ഥൈര്യവും അക്ഷീണോത്സാ- ഹവും കണ്ടു് അദ്ദേഹത്തിനു് അനുയായികൾ ദിവസേന വർദ്ധിച്ചു തന്നെ വന്നു. വീണ്ടും ചില വിവാഹങ്ങൾകൊ- ണ്ടും മറ്റും മുഹമ്മദ് തന്റെ പ്രാബല്യം ഉറപ്പിച്ചു. അ- ദ്ദേഹംഒരു സേനാസമൂഹത്തെ ഉണ്ടാക്കി അതിന്റെ നായ- കസ്ഥാനം സ്വയം സ്വീകരിച്ചു. പല യുദ്ധങ്ങളും ചെയ്തു് കാലക്രമംകൊണ്ടു് അറബിയായിലെ രാജാവെന്ന പദ- ത്തെത്തന്നെ അദ്ദേഹം വഹിച്ചു. മെക്കാപട്ടണത്തെ വീണ്ടും സ്വാധീനമാക്കി. അവിടെനിന്നും മതപ്രസംഗത്തി- നായും യുദ്ധത്തിനായും ഉള്ള അനേകം ദേശസഞ്ചാര- ങ്ങൾ ചെയ്തു്. ഒരു യുദ്ധയാത്രയ്ക്കു് ഒരുമ്പെടുന്ന സമയത്തു് അദ്ദേഹത്തെ ആന്തരമായി ബാധിചകൊണ്ടിരുന്ന രോഗം മൂർച്ഛിച്ച് ക്ഷീമം വർദ്ധിച്ചു. ജീവന്മുക്തന്മാർക്കു് സഹജമാ- യുള്ള മനഃശാന്തിയോടും ഈശ്വരകാരുണ്യത്തിലുള്ള സ്ഥിര- വിശ്വാസത്തോടും കൂടി മുഹമ്മദു് ചരമഗതി പ്രാപിച്ചു.

  "കൊറാൻ" എന്ന ഗ്രന്ഥത്തെ അനന്തരകാലത്തിൽ

മഹമ്മദീയരുടെ ഇടയിൽ ചക്രവർത്തികളായിരുന്ന 'കാലി- ഫ് 'സ്ഥാനികന്മാർ പണ്ഡിതന്മാരെക്കൊണ്ടു് പരിശോധി- പ്പിച്ചു് ഗ്രന്ഥാനുയുക്തമായ വിധം രൂപീകരണം ചെയ്തു.

അതിലെ പ്രധാനസ്മൃതി "ദൈവം ഒന്നു മാത്രമേ ഉള്ളു"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/53&oldid=163507" എന്ന താളിൽനിന്ന് ശേഖരിച്ചത്