ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാത്താനു സാത്താനെ ആട്ടിക്കളവാൻ എങ്ങിനെ കഴിയും?

24 പിന്നെ ഒരു രാജ്യം തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ, ആ രാജ്യത്തിനു നിലനിൽപ്പാൻ കഴികയില്ല.

25 ഒരു വീടും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനിൽപ്പാൻ കഴികയില്ല.

26 സാത്താൻ തന്നെക്കൊള്ളെ എഴുനീറ്റു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പ്പാൻ വഹിയാതെ ഒടുവുണ്ടു, (നിശ്ചയം)

27 ഊക്കനെ കെട്ടീട്ട് ഊക്കന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പുകളെ കവർന്നു കളവാൻ ആർക്കും കഴികയില്ല.; (കെട്ടീട്ടത്രെ) അവന്റെ വീട്ടിൽ കവര്ച്ച ചെയ്യാം

28 ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മനുഷ്യപുത്രരോടു എല്ലാപാപങ്ങളും അവർ ദുഷിച്ചുപറയുന്ന ഏതു ദൂഷണങ്ങളും ക്ഷമിക്കപ്പെടും.

29 വിശുദ്ധാത്മാവിന്റെ നേരെ ആരാനും ദുഷിചു പറഞ്ഞു എങ്കിലൊ, അവനു യുഗപൎ‌യ്യന്തവും ക്ഷമ ഉണ്ടാക്കാതെ നിത്യ ന്യായവിധിക്കു ഹേതുവാകുന്നു.

30 (എന്നത്) അവന് ഒർ അശുദ്ധാത്മാവ് ഉണ്ടു എന്നു അവർ പറകയാലത്രെ (ചൊല്ലിയത്)

31 അനന്തരം അവന്റെ അമ്മയും സഹോദരരും വന്നു, പുറത്തുനിന്നിട്ട്,

32 അവനെ വിളിപ്പാൻ ആളയച്ചു. അപ്പോൾ പുരുഷാരം അവന്റെ ചുറ്റും ഇരുന്നുകൊണ്ട്: ഇതാ നിന്റെ അമ്മയും സഹൊദരരും (സഹോദരിമാരും) പുറത്തുനിന്നു, നിന്നെ അന്വേഷിക്കുന്നു എന്നു അവനോട്‌ പറഞ്ഞു.

33 അവരോട്‌ അവൻ എന്റെ അമ്മ എങ്കിലും സഹോദരർ എങ്കിലും ആർ ആകുന്നു ? എന്നു ഉത്തരം ചൊല്ലി.

34 തന്റെ ചുറ്റും ഇരിക്കുന്നവരെ നാലു പുറവും നോക്കിക്കൊണ്ടു: കണ്ടാലും എന്റെ അമ്മയും സഹോദരരും

35 ദൈവത്തിന്റെ ഇഷ്ടം ആർ ചെയ്തു എന്നാലും അവൻ എനിക്കു സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുന്നു.

              4. അധ്യായം

(3) വിതെക്കുന്നവൻ മുതലായ ദൈവരാജ്യതിൻ ഉപമകൾക്കു, (10) കാരണവും, (13) ഒന്നാമതിൽ വ്യാഖ്യാനവും [മത്താ 13. ലൂ 8] (21) വിളക്കുതണ്ടു [ലൂ 8, 26) വിത്തു വെറുതെ മുളക്കുന്നതു (30) കടുകിന്മണി [മത്താ 13. ലൂ 13], (35) കൊടുങ്കാട്റ്റിനെ ശമിപ്പിച്ചതു [മത്താ 2, ലൂ 8]

1 അവൻ പിന്നെയും കടൽക്കരെ ഉപദേശിപ്പാൻ തുടങ്ങിയപ്പോൾ, വലിയ പുരുഷാരം അവന്റെ ചുറ്റും ചേരുകകൊണ്ട്,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/106&oldid=154947" എന്ന താളിൽനിന്ന് ശേഖരിച്ചത്