ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാർക്ക. ൭. അ.

എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ്പരുന്നതു കൊർബ്ബാൻ എന്നുള്ള വഴിപാട് (ആക) എന്നു പറഞ്ഞാൽ (കാർയ്യം തന്നെ) എന്നു ചൊല്ലിക്കൊണ്ട്, ൧൨ അവൻ തന്റെ അഛ്ശനാകട്ടെ, അമ്മെക്കാകട്ടെ. ഇനി (ഗുണം) ഒന്നും ചെയ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു. ൧൩ ഇങ്ങിനെ നിങ്ങൾ നടത്തുന്ന സമ്പ്രദായത്താൽ ദൈവകല്പനയെ ദുർബ്ബലമാക്കുന്നു. ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

൧൪ പിന്നെയും പുരുഷാരത്റ്റ്ഹെ അരികെ വിളിച്ച്, അവരോടു പറഞ്ഞു: ൧൫ എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ! പുറത്തുനിന്നു മനുഷ്യനിൽ ചെല്ലുന്നത് ഒന്നും അവനു തീണ്ടൽ വരുത്തികൂടാ; അവനിൽ നിന്നു പുറപ്പെടുന്നവ അത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളൂ. ൧൬ ഒരുത്തനു കേൾപാൻ ചെവികൾ ഉണ്ടെങ്കിൽ അവൻകേൾക്കുക. ൧൭ അവൻ പുരുഷാരത്തെ വിട്ടു, വീട്ടിൽ പുക്കശേഷം ശിഷ്യന്മാർ: ആ ഉപമയെ അവനോടു ചോദിച്ചു; അവരോടു പറഞ്ഞിതു: ൧൮ ഇപ്രകാരം നിങ്ങളും ബോധം ഇല്ലാതിരിക്കുന്നുവൊ? പുറത്തുനിന്നു മനുഷ്യനിൽ അകമ്പൂകുന്നത് ഒന്നും അവനു തീണ്ടൽ വരുത്തിക്കൂടാ എന്നു ബോധിക്കുന്നില്ലയൊ? ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ലല്ലൊ വയറ്റിൽ അത്രെ ചെല്ലുന്നു; പിന്നെ മറപ്പുരയിലേക്ക് പോകുന്നു; ഈ വഴി എല്ലാ ഭോജ്യങ്ങൾക്കും ശുദ്ധി വരുത്തുന്നു. ൨൦ പിന്നെ പറഞ്ഞിതു: മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രെ, മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നതു. ൨൧ എങ്ങിനെ എന്നാൽ, ദുശ്ചിന്തകൾ തന്നെ അകത്തുനിന്നു മനുഷ്യരുടെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു. ൨൨ വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, കുലകൾ, മോഷണങ്ങൾ, അത്യാഗ്രഹങ്ങൾ, വേണ്ടാതനങ്ങൾ, ചതി ദുഷ്കാമം, വിടക്കുകണ്ണു. ൨൩ ദൂഷണം, ഗർവ്വം, ബുദ്ധിഹീനത, ഈ ദോഷങ്ങൾ എല്ലാ അകത്തുനിന്നു പുറപ്പെട്ടു, മനുഷ്യനെ രീണ്ടിക്കുന്നു.

൨൪ അവിടെ നിന്ന് എഴുനീറ്റു, അവൻ തൂർ (ചിദോൻ) എന്നതിന്റെ അതിർനാട്ടിൽ പോയി ഒരു വീട്ടിൽ കടന്ന്, ആരും അറിയരുത് എന്ന് ഇഛ്ശിച്ചു, മറഞ്ഞിരിപ്പാൻ കഴിഞ്ഞില്ല താനും. ൨൫ എങ്ങിനെ എന്നാൽ അശുദ്ധാത്മാവുറഞ്ഞ ചെറുമകൾ ഉള്ളൊരു സ്ത്രീ, അവന്റെ വസ്തുത കേട്ടിട്ടു വന്ന്, അവന്റെ കാല്ക്കൽ വീണു. ൨൬ അവൾ സുറഫെയ്നീക്യ ജാതിയിൽ ഉള്ളൊരു യവനക്കാരത്തി തന്നെ; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കു

൯൭

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/117&oldid=163545" എന്ന താളിൽനിന്ന് ശേഖരിച്ചത്