ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MARK.VIII.

         കൊട്ട കഷണങ്ങൾ നിറെച്ചെടുത്തു? എന്നതിന്നു പന്ത്രണ്ട്

൨൦ എന്നു പറഞ്ഞു. നാലായിരങ്ങൾക്ക് ഏഴിനെ (നുറുക്കിയ)പ്പൊ ൨൧ ഴെക്കൊ, എത്ര വട്ടി കഷണങ്ങൾ എടുത്തു? എന്നതിന്ന് ഏഴ്

         എന്ന് പറഞ്ഞാറെ: പിന്നെ നിങ്ങൾ ഗ്രഹിക്കാത്തത് എങ്ങി
         നെ? എന്ന് അവരൊടു പറഞ്ഞു.

൨൨ അവർ ബെഥചൈദയിൽ വന്നപ്പൊൾ, അവന് ഒരു കുരു

         ടനെ കൊണ്ടുവന്നു, അവനെ തൊടുവാൻ അപേക്ഷിച്ചാറെ,

൨൩ അവൻ കുരുടന്റെ കയ്യെ പിടിച്ച്, അവനെ ഊരിന്നു പുറത്തു

         കൊണ്ടുപോയി; അവന്റെ കണ്ണുകളിൽ തുപ്പി, കൈകളെ അവ
         യിന്മേൽവെച്ചു: നീ വല്ലതും കാണുന്നുവൊ? എന്നു ചോദിച്ചു;

൨൪ ആയവൻ മേല്പെട്ടു നോക്കി: മനുഷ്യർ മരങ്ങൾ പോലെ നട ൨൫ ക്കുന്നതു കാണുന്നു എന്നു പറഞ്ഞശേഷം, പിന്നെയും കൈക

         ളെ അവന്റെ കണ്ണുകളിന്മേൽ വെച്ച്, അവനെ മേല്പെട്ടു നോ
         ക്കുമാറാക്കി; അവനും വഴിക്കലായി, എല്ലാവരെയും സ്പഷ്ടമായി

൨൬ കണ്ടു: അവനെ ഊരിൽ കടക്കയും ഊരിൽ ആരോടും പറകയും

         അരുത് എന്നു ചൊല്ലി, സ്വഭവനത്തിലേക്ക് പറഞ്ഞയച്ചു.

൨൭ അനന്തരം യേശു ശിഷ്യരുമായി, ഫിലിപ്പിന്റെ കൈസര

         യ്യെക്ക് അടുത്ത ഊരുകളിൽ യാത്രയായി, വഴിയിൽ വെച്ചു, ത
         ന്റെ ശിഷ്യരോടു ചോദിച്ചു: മനുഷ്യർ എന്നെ ആർ എന്നു

൨൮ പറയുന്നു? അവർ ഉത്തരം ചൊല്ലിയതു: ചിലർ സ്നാപകനായ

         യോഹനാൻ എന്നും, ചിലർ ഏലീയാവെന്നു, മറേറവർ പ്രവാ

൨൯ ചകരിൽ ഒരുവൻ എന്നു (പറയുന്നതു). അവരോട് അവൻ:

         നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതി
         ന്നു: നീ ക്രിസ്തൻ ആകുന്നു എന്നു പേത്രൻ ഉത്തരം പറഞ്ഞു.

൩൦ അവനും തന്റെ വസ്തുത ആരോടും പറയാതിരിപ്പാൻ അവരെ ൩൧ ശാസിച്ചു. മനുഷ്യപുതൻ പലതും സഹിച്ചു. മൂപ്പർ, മഹാപു

         രോഹിതർ, ശാസ്ത്രികൾ, ഇവരാൽ നിസ്സാരൻ എന്നു തള്ളപ്പെട്ടു,
         കൊല്ലപ്പെടുകയും. മൂന്നു നാൾ കഴിഞ്ഞിട്ട്, എഴുനീറ്റു വരികയും

൩൨ വേണം എന്ന് അവൎക്കു ഉപദേശിച്ചു തുടങ്ങി. പ്രാഗത്ഭ്യത്തോ

         ടെ വചനത്തെ ചൊല്ലുമ്പോൾ, പേത്രന് അവനെ കൂട്ടിക്കൊ
         ണ്ടു ശാസിച്ചു തുടങ്ങി. അവനും തിരിഞ്ഞു നോക്കി, തന്റെ
         ശിഷ്യന്മാരെ കണ്ടിട്ടു, പേത്രനെ ശാസിച്ചു: സാത്താനെ, എ
         ന്റെ പിന്നിൽ പൊയ്ക്കള! നീ ദൈവത്തിന്റേവ അല്ല, മനു
         ഷ്യരുടേവ കരുതുന്നതു കൊണ്ടത്രെ! എന്നു പറഞ്ഞു.
                              ൧൦൦




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/120&oldid=163549" എന്ന താളിൽനിന്ന് ശേഖരിച്ചത്