ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MARK. IX.

ചൊല്ലി, ഒരു ശിശുവെ പിടിച്ച്, അവരുടെ നടുവിൽ നിറുത്തി. അതിനെ അണച്ചുംകൊണ്ട് അവരോടു പറഞ്ഞിതു: ൩൭ ഇങ്ങിനെയുള്ള ശിശുക്കളിൽ ഒന്നെ എൻ നാമത്തിൽ ആരാനും കൈക്കൊണ്ടാൽ, എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ, എന്നെ അല്ല; എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൩൮ എന്നതിന്നു യോഹനാൻ ഉത്തരം പറഞ്ഞിതു: ഗുരൊ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മെ അനുഗമിക്കാതവനാകകൊണ്ട്, അവനെ വിരോധിച്ചു. ൩൯ യേശു പറഞ്ഞു: അവനെ വിരോധിക്കരുതു! കാരണം എൻ നാമത്തിൽ ശക്തി കാട്ടീട്ടു. വേഗത്തിൽ എന്നെ ദുൎവ്വാക്കു പറവാൻ കഴിയുന്നവൻ ആരും ഇല്ല. ൪൦ നമുക്ക് എതിരെയല്ലാത്തവൻ നമുക്കു വേണ്ടിയുള്ളവൻ ആകുന്നുവല്ലൊ! ൪൧ എന്തെന്നാൽ നിങ്ങൾ ക്രിസ്തനുള്ളവർ എന്നീ(എന്റെ) നാമത്തിൽ ആരാനും ഒരു കിട്ടി വെള്ളം നിങ്ങളെ കുടിപ്പിച്ചാലും അവൻ തന്റെ കൂലിയെ കളകയില്ല സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൪൨ പിന്നെ എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരാനും ഇടൎച്ച വരുത്തുകിൽ അവന്റെ കഴുത്തിന്റെ ചുറ്റും ഒരു കഴുതത്തിരിക്കല്ലാക്കി, കടലിൽ എറിയപ്പെട്ടാലും അവന് ഏറെ നല്ലൂ. ൪൩ നിന്റെ കൈ നിണക്ക് ഇടൎച്ച വരുത്തിയാൽ, അതിനെ വെട്ടിക്കള; രണ്ടു കൈയും ഉള്ളവനായി കെടാത അഗ്നിയാകുന്ന നരകത്തിൽ പോന്നതിനേക്കാൾ ഊനനായി ജീവനിൽ കടക്കുന്നതു നിണക്ക് നല്ലൂ. ൪൪ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. (യശ. ൬൬, ൨൪.) ൪൫ നിന്റെ കാൽ നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ വെട്ടിക്കള; രണ്ടു കാലും ഉള്ളവനായി (കെടാത അഗ്നിയാകുന്ന) നരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ മുടവനായി ജീവനിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൬ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. ൪൭ നിന്റെ കണ്ണു നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ എറിഞ്ഞുകള! രണ്ടു കണ്ണൂള്ളവനായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദേവരാജ്യത്തിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൮ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും തീ കെടാതെയും ഇരിക്കുന്നു. ൪൯ എങ്ങിനെ എന്നാൽ എല്ലാവനും തീയാൽ സാരമാക്കപ്പെടും; എല്ലാ ബലിയും ഉപ്പിനാൽ സാരമാക്കപ്പെടും,

൧൦൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

[[വർഗ്ഗം:താളുകൾ - Malayalam New Testament complete Gundert 1868]]

"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/124&oldid=163553" എന്ന താളിൽനിന്ന് ശേഖരിച്ചത്