ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MARK. XIV.

അവരോടു പറഞ്ഞു. ൩൫ അല്പം മുന്നോട്ടു ചെന്നു, നിലത്തുവീണു; കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകെണം എന്നു പ്രാൎത്ഥിച്ചു. ൨൬ അബ്ബാ പിതാവെ! നിന്നാൽ എല്ലാം കഴിയും: ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളണമെ! എങ്കിലും ഞാൻ ഇഛ്ശിക്കുന്നതല്ല: നീ ഇഛ്ശിക്കുന്നത് അത്രെ (ആവൂ) എന്നു പറഞ്ഞു. ൨൭ പിന്നെ വന്നു അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോടു പറഞ്ഞു: ശീമോനെ, ഉറങ്ങുന്നുവൊ? ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൩൮ പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നും പാൎത്ഥിച്ചും കോൾവിൻ ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ. ൩൯ പിന്നെയും പോയി ആ വാക്കിനാൽ തന്നെ പ്രാൎത്ഥിച്ച ശേഷം മടങ്ങി വന്നു. ൪൦ അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു, അവർ എന്തുത്തരം ചൊല്ലേണ്ടു: എന്നറിഞ്ഞതും ഇല്ല. ൪൧ മൂന്നാമതും വന്ന് അവരോടു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ! മതി; നാഴിക വന്നു; ഇതാ മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. ൪൨ ഏഴുനീല്പിൻ! നാം പോക; കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞു വന്നു.

൪൩ എന്ന് അവൻ പറയുമ്പോൾ തന്നെ, പെട്ടന്നു പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതൻ, മൂപ്പർ എന്നിവർ നിയോഗിച്ച വലിയ കൂട്ടവും, വാളുകളും വടികളുമായി ഒന്നിച്ചു വന്നുകൂടി: ൪൪ അവനെ കാണിച്ചുകൊടുക്കുന്നവനൊ, ഞാൻ ഏവനെ ചുംബിച്ചാലും അവൻ തന്നെ ആകുന്നു; ആയവനെ പിടിച്ചുറപ്പാക്കി കൊണ്ടുപോവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൫ പിന്നെ വന്ന ഉടനെ അവനു നേരിട്ടു: റബ്ബീ! റബ്ബീ! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. ൪൬ അവരും അവന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു; ൪൭ അരികെ നില്ക്കുന്നവരിൽ ഒരുവൻ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. ൪൮ അതിന്നു യേശു അവരോടു പറഞ്ഞു തുടങ്ങിയിതു: ഒരുകള്ളനെക്കൊള്ളെ എന്നപോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടതു: ൪൯ ഞാൻ ദിവസേന ആലയത്തിൽ ഉപദേശിച്ചും കൊണ്ടു നിങ്ങളോടു കൂട ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല; തിരുവെഴുത്തുകൾക്കു നിവൃത്തി വരുത്തേണ്ടിയിരുന്നു താനും. ൫൦ അപ്പോൾ, എല്ലാവരും

൧൨൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/140&oldid=163571" എന്ന താളിൽനിന്ന് ശേഖരിച്ചത്