ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലൂക്ക. ൧. അ.

എന്ന് ആംഗ്യം കാട്ടി (ചോദിച്ചു). ആയവൻ ചെറു പലക ൬൩ വാങ്ങി, അവന്റെ പേർ യോഹനാൻ എന്ന് എഴുതി; എല്ലാ വരും ആശ്ചൎയ്യപ്പെടുകയും ചെയ്തു. തല്ക്ഷണം അവന്റെ വാ ൬൪ യും നാവും തുറക്കപ്പെട്ടു. അവൻ ദൈവത്തെ വാഴ്ത്തി, സംസാ രിച്ചു. ചുറ്റും വസിക്കുന്നവൎക്ക് എല്ലാം ഭയം സംഭവിച്ചു. യ ൬൫ ഹൂദാമലപ്രദേശത്തെങ്ങും ആ വാൎത്തകൾ എല്ലാം ശ്രുതിപ്പെടു കയും ചെയ്തു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേ ൬൬ പിച്ചു എന്നാൽ ഈ പൈതൽ എന്തുപോൽ ആകും എന്നു പറഞ്ഞു; കൎത്താവിൻ കൈ അവനോടു കൂടെ ആയിരുന്നു സ്പഷ്ടം. അവന്റെ പിതാവായ ജകൎ‌യ്യ വിശുദ്ധാത്മാവ് നിറഞ്ഞവ ൬൭ നായി പ്രവചിച്ചിതു: ഇസ്രയേലിന്റെ ദൈവമായ കൎത്താവ് ൬൮ യുഗകാലം മുതൽ തന്റെ വിശൂദ്ധപ്രവാചകന്മാരുടെ വായി കൊണ്ട് അരുളിച്ചെയ്ത പ്രകാരം സ്വവംശത്തെ സന്ദൎശിച്ചു വീണ്ടെടുപ്പു വരുത്തി സ്വദാസനായ ദാവിദിൻ ഗൃഹത്തിൽ ൬൪ നമുക്കു രക്ഷാകരകൊമ്പിനെ എഴുനീല്പിച്ചു. നമ്മുടെ ശത്രുക്ക ൭൦ ളിൽനിന്നും നമ്മെ പകെക്കുന്ന സകലരുടെ കൈയിൽനിന്നും ൭൧ രക്ഷ (ഉണ്ടാക്കിയതു) കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാക! ന ൭൨ മ്മുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കപ്പെട്ടു, നാം ഭയ ൭൩ മില്ലാതെ ആയുസ്സുപൎയ്യന്തം തന്റെ മുമ്പിലുള്ള നീതിയിലും, പ വിത്രതയിലും തന്നെ ഉപാസിപ്പാൻ സംഗതി വരുത്താം എ ൭൪ ന്നു നമ്മുടെ പിതാവായ അബ്രഹാമോട് ആണ ചെയ്ത സ ത്യവും, തന്റെ വിശുദ്ധനിയമവും ഓൎത്തുകൊണ്ടു, നമ്മുടെ പി ൭൫ താക്കന്മാരോടു, കനിവ് പ്രവൃത്തിക്കേണ്ടതിന്ന് (ഇങ്ങിനെ ചെ യ്തതു). നീയൊ പൈതലെ അത്യുന്നതന്റെ പ്രവാചകൻ ഒരുക്കി, അവന്റെ വംശത്തിന്നു പാപമോചനത്തിൽ രക്ഷയുടെ ൭൭ അറിവു കൊടുപ്പാന്തക്കവണ്ണം നീ അവന്റെ മുഖത്തിന്മുമ്പാ കെ മുന്നടക്കും. ഇരുളിലും മരണനിഴലിലും ഇരുന്നവൎക്ക് പ്ര ൭൮ കാശിച്ചു, നമ്മുടെ കാലുകളെ സമാധാനവഴിയിൽ നടത്തേണ്ട തിന്നു, ഉയരത്തിൽനിന്ന് ഒരു ഉദയം നമ്മെ സന്ദൎശിച്ചിട്ടുള്ള ൭൯ നമ്മുടെ ദൈവത്തിന്റെ കരൾക്കനിവുകളാലത്രെ. ആ പൈത ൮൦ ലൊ വളൎന്ന് ആത്മാവിൽ ബലപ്പെട്ടു, താൻ ഇസ്രയേലിന്നു വെളിവാകേണ്ടും നാൾ വരെ കാടുകളിൽ വസിച്ചിരുന്നു.

                         ൧൩൧




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/157&oldid=163589" എന്ന താളിൽനിന്ന് ശേഖരിച്ചത്