ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF LUKE, V.

   ണ്ടതിന്നും, താന്താന്റെ വ്യാധികൾക്കു ശാന്തി വരേണ്ടതിന്നും 
൧൬ കൂടി വന്നു അവനൊ കാടുകളിൽ വാങ്ങിപോയി, പ്രാർത്ഥിച്ചു
   കൊണ്ടിരുന്നു

൧൭ ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലെ

    സകല ഗ്രാമത്തിൽനിന്നും യഹൂദായരുശലേമിൽനിന്നും വന്നി
    ട്ടുള്ള പറീശരും, വൈദികരും, ഇരുന്നിരുന്നു; സൌഖ്യമാക്കുവാ

൧൮ നും അവിടെ കർത്താവിന്റെ ശക്തി ഉണ്ടായി. ഇതാ ചില

    ആളുകൽ വരെ പിടിച്ചവനായ മനുഷ്യനെ കിടക്കയിൽ എടു
    ത്തു കൊണ്ടുവന്ന്; ആയവനെ അകത്താക്കി, അവന്മുമ്പിൽ

൧൯ വെപ്പാൻ വക അന്വെഷിച്ചു. പുരുഷാരം ഹേതുവായി അവ

   നെ കടത്തുവാൻ വഴി കാണാഞ്ഞു, പുരമേൽ കരേറി, ഓടുകളിൽ
   കൂടി അവനെ കിടക്കയോടുംകൂടെ നടുവിലേക്ക് ഇറക്കി. യേശു

൨0 വിന്മുമ്പിൽ വിടുകയും ചെയ്തു. അവരുടെ വിശ്വാസം കണ്ടിട്ട് ,

     അവൻ പറഞ്ഞു : മനുഷ്യാ നിന്റെ പാപങ്ങൾ നിണക്ക് മോ

൨൧ ചിക്കപ്പെട്ടിരിക്കുന്നു! എന്നാറെ, ശാസ്ത്രികളും പറീശരും :(ദേവ)

     ദൂഷണങ്ങൾ ചൊല്ലുന്ന ഇവൻ ആർ ? ഏകദൈവമല്ലാതെ,
     പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ചിന്തി

൨൨ ച്ചു തുടങ്ങി. അവരുടെ ചിന്തകളെ യേശു അറിഞ്ഞു, അവരോട്

      ഉത്തരം ചൊല്ലിയതു : നിങ്ങളുടെ ഹൃദയങ്ങളിൽ ചിന്തിക്കുന്നത്

൨൩ എന്തു ? നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാ

   നൊ; എഴുനീറ്റു നടക്ക എന്നു പറവാനൊ; ഏതിന്ന് എള്ളുപ്പം

൨൪ ഏറെ ഉണ്ടു? എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനു

     ഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ട
     തിന്നു, അവൻ വാതക്കാരനോടു പറഞ്ഞു :ഞാൻ നിന്നോടു
     ചൊല്ലന്നു, എഴുനീറ്റു നിന്റെ കിടക്ക എടുത്തുകൊണ്ടു, നിന്റെ 

൨൫ വീട്ടിലേക്ക് പോക! തൽക്ഷണം അവൻ അവരുടെ മുമ്പാകെ

      എഴുനീറ്റു, താൻ കിടന്നതിനെ എടുത്തു, ദൈവത്തെ മഹത്വീക

൨൬ രിച്ചുംകൊണ്ടു തന്റെ വീട്ടിലേക്ക് പോയി എല്ലാവരും വിസ്മ

     യം പൂണ്ട് : ഇന്നു നാം അപൂർവ്വങ്ങൾ കണ്ടു എന്നു ചൊല്ലി, അ
     വർ ദൈവത്തെ മഹത്വീകരിച്ചു ഭയംകൊണ്ടു നിറഞ്ഞു വരിക
     യും ചെയ്തു.

൨൭ അതിൽ പിന്നെ അവൻ പുറപ്പെട്ടു, ലേവി എന്ന പേരുള്ള

     ചുങ്കക്കാരൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ട് : എന്റെ പി

൨൮ ന്നാലെ വാ! എന്ന് അവനോടു പറഞ്ഞു. അവനും സകലവും

                                        ൧൪൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/168&oldid=163601" എന്ന താളിൽനിന്ന് ശേഖരിച്ചത്