ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൬. ൭. അ.

ഷ്യൻ സ്വഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു, ദുഷ്ട മനുഷ്യൻ സ്വഹൃദയത്തിലെ ദുൎന്നിക്ഷേപത്തിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു; ഹൃദയത്തിൽ നിറഞ്ഞു വഴിയുന്നതിൽ നിന്നല്ലൊ തന്റെ വായി ഉരിയാടുന്നതു.

എന്നാൽ നിങ്ങൾ എന്നെ കൎത്താവെ, കൎത്താവെ, എന്നു വിളിച്ചുകൊണ്ടു ഞാൻ ചൊല്ലുന്നതു ചെയ്യാതിരിക്കുന്നത് എന്തു? എന്റെ അടുക്കെ വന്ന്, എൻവചനങ്ങളെ കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്ന് കാട്ടിത്തരാം. വീടുപണിയുന്നതിൽ ആഴക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ട മനുഷ്യനോടു തുല്യനാകുന്നു. പിന്നെ നീൎക്കവിച്ചൽ ഉണ്ടായിട്ടു പുഴയും വീട്ടിനോടു തട്ടിയാറെയും അതു പാറമേൽ സ്ഥാപിച്ചതാകൊണ്ടു കുലുക്കുവാൻ കഴിഞ്ഞില്ല. കേട്ടിട്ടും ചെയ്യാത്തവനൊ, അടിസ്ഥാനം കൂടാതെ നിലത്തിന്മേൽ വീടുപണിയുന്ന മനുഷ്യനോടു തുല്യനതത്രെ; ആയതു പുഴ തട്ടിയ ഉടനെ വീണു, ആ വീട്ടിൻ ഇടിവു വലുതായും തീൎന്നു.

൭. അദ്ധ്യായം.

ശതാധിപന്റെ വിശ്വാസം[മത്താ. ൭.], (൧൧) വിധവാപുത്രനെ ജീവിപ്പിച്ചതു, (൧൮) സ്നാപകന്റെ ദൂതും ഗുണവൎണ്ണനവും [മത്താ. ൧൧.], (൩൭) പാപിയായ സ്ത്രീയാൽ അഭിഷേകം. നങ്ങൾ കേൾക്കെ തന്റെ മൊഴികളെ ഒക്കെയും തികച്ചപ്പോൾ, അവൻ കഫൎന്നഹൂമിൽ കടന്നു. അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ നന്ന വലഞ്ഞു, കഴിവാറായി, അവൻ യേശുവിന്റെ വസ്തുത കേട്ടു, അവന്റെ അടുക്കെ യഹൂദരുടെ മുപ്പന്മാരെ അയച്ചു, താൻ വന്ന് ആ ദാസനെ രക്ഷിക്കേണ്ടതിന്ന്, അവനോടു ചോദിപ്പിച്ചു; ആയവർ യേശുവോടെത്തി, അവൻ നമ്മുടെ ജനം സ്നേഹിച്ചുകൊണ്ടു ഞങ്ങളുടെ പള്ളിയെ താൻ തീൎപ്പിച്ചതാകയാൽ, നീ ഇതു ചെയ്തുകൊടുപ്പാൻ പാത്രം ആകുന്നു. എന്നു താല്പൎയ്യത്തോടെ അവനെ പ്രബോധിപ്പിച്ചു. യേശു അവരോടുകൂടെ നടന്നു വീട്ടിന്ന് ഒട്ടും ദൂരമല്ലാതായപ്പൊൾ, ശതാധിപൻ അവനു ചങ്ങാതികളെ അയച്ചു പറഞ്ഞിതു: കൎത്താവെ, അസഹ്യപ്പെടൊല്ലാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ലല്ലൊ. അതുകൊണ്ടു

൧൪൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/173&oldid=163607" എന്ന താളിൽനിന്ന് ശേഖരിച്ചത്