ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടു ഭൂതങ്ങളെ ആടുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് ആടുന്നു? അതുകൊണ്ട് അവരത്രെ നിങ്ങൾക്ക് ന്യായാധിപർ ആകും.

൨൦ ദേവവിരൽ കൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ, ദേവരാജ്യം നിങ്ങളോട് എത്തി വന്നു സ്പഷ്ടം.

൨൧ ഊക്കൻ ആയുധം ധരിച്ചു, തന്റെ വളപ്പിനെ കാക്കുമ്പോൾ, അവന്റെ വസ്തുക്കൾ സമാധാനത്തോടിരിക്കുന്നു;

൨൨ അവനിലും ഊക്കനായവൻ മുതൎന്നു വന്ന്, അവനെ ജയിച്ചു എങ്കിലൊ, അവൻ ആശ്രയിച്ചിരുന്ന ആയുധവൎഗ്ഗത്തെ പറിച്ചുകൊണ്ട്, അവന്റെ കൊള്ളയെ പകുത്തു കൊടുക്കുന്നു.

൨൩ എന്റെ കൂടെ ഇല്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു.

൨൪ അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ, പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പു തിരഞ്ഞു കടന്നു പോരുന്നു; അതു കാണാഞ്ഞിട്ടു:

൨൫ ഞാൻ പുറപ്പെട്ടു പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും എന്നു പറഞ്ഞ്, ഉടനെ വന്ന്, അത് അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു.

൨൬ അപ്പോൾ യാത്രയായി തന്നിലും ദുഷ്ട ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അവിടെ പുക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു.

൨൭ ഇവ പറയുമ്പോൾ, പുരുഷാരത്തിൽ ഒരു സ്ത്രീ ശബ്ദം ഉയൎത്തി, അവനോടു പറഞ്ഞു: നിന്നെ ചുമന്ന ഉദരവും, നീ കുടിച്ച മുലകളും ധന്യംതന്നെ;

൨൮ അവനൊ: ആകട്ടെ ദൈവത്തിന്റെ വചനം കേട്ടും കാത്തും കൊള്ളുന്നവർ ധന്യംതാനും എന്നു പറഞ്ഞു.

൨൯ പിന്നെ സമൂഹങ്ങൾ തിങ്ങി കൂടുമ്പോൾ, അവൻ പറഞ്ഞു തുടങ്ങിയതു: ഈ തലമുറ ദോഷമുള്ളതാകുന്നു; അത് അടയാളൺ അന്വേഷിക്കുന്നു; യോനാവിന്റെ അടയാളം ഒഴികെ അതിന് അടയാളം കൊടുക്കപ്പെടകയും ഇല്ല.

൩൦ യോനാവല്ലൊ നിനവക്കാൎക്കു അടയാളം ആയതുപോലെ തന്നെ, മനുഷ്യപുത്രൻ ഈ തലമുറെക്കാകും.

൩൧ തെക്കെരാജ്ഞി ന്യായവിധിയിൽ ഈ തലമുറയുടെ ആളുകളോട് ഒന്നിച്ച് ഉണൎന്നു വന്നു, ശാലാമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നതിനാൽ, അവൎക്കു കുറ്റം വിധിക്കും; ശലോമോവിലും അധികമായത് ഇവിടെ കണ്ടാലും!

൩൨ നിനവക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുനീറ്റു,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/191&oldid=163627" എന്ന താളിൽനിന്ന് ശേഖരിച്ചത്