ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്ക. ൧൧ ൧൨ അ.

ചുമടുകളെ തൊടാതെ പോകയാൽ വൈദികരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ കൊന്നിട്ടുള്ള പ്രവാച ൪൭ കരുടെ തറകളെ പണി ചെയ്കയാൽ നിങ്ങൾക്കു ഹാ കഷ്ടം! എന്നതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ ക്രിയകൾക്കു നിങ്ങ ളും കൂടെ സാക്ഷ്യവും പ്രസാദസമ്മതിയും നല്കുന്നു. എങ്ങി ൪൮ നെ എന്നാൽ,ആയവർ അവരെ കൊന്നു,നിങ്ങൾ (അവർ‌ക്കു തറകളെ) പണികയും ചെയ്യുന്നു. അതുകൊണ്ടു ദൈവത്തിൻ ൪൯ ജ്ഞാനമായതു പറയുന്നിതു: ഞാൻ അവരുടെ ഇടയിലേക്ക് പ്രവാചകരെയും അപോസ്തലരെയും അയക്കുന്നു;അവരിൽ ചിലരെ കൊല്ലുകയും ഹിംസിക്കയും ചെയ്യും. ഹബെലിന്റെ ൫ ഠ രക്തം തുടങ്ങി, ബലിപീഠത്തിന്നും ഭവനത്തിന്നും നടുവിൽ ന ശിച്ചു പോയ ജകർയ്യയുടെ രക്തം വരെ, ലോകസ്ഥാപനം മു ൫൧ തൽ ഒഴിച്ചു കളയുന്ന സകല പ്രവാചകരുടെ രക്തവും ഈ ത ലമുറയോടു ചോദിക്കപ്പെടുവാനായിട്ടത്രെ; അതെ ഞാൻ നി ങ്ങളോടു പറയുന്നിതു: ഈ തലമുറയോടു ചോദിക്കപ്പെടും നി ൫൨ ങ്ങൾ അറിവിന്റെ താക്കോൽ എടുത്തു കളഞ്ഞതിനാൽ,വൈ ദികരായ നിങ്ങൾക്കു ഹാ കഷ്ടം ! നിങ്ങൾ തന്നെ പ്രവേശി ച്ചില്ല,പ്രവേശിക്കുന്നവരെ വിലക്കുകയും ചെയ്തു. ഇവ അ ൫൩ വരോടു പറയുമ്പോൾ, ശാസ്ത്രികളും പറീശരും അവനിൽ അ ത്യനും സിദ്ധാന്തിച്ച്, കുററം ചുമത്തേണ്ടതിന്ന്, അവന്റെ വായിൽനിന്നു വല്ലതും പിടികൂടുവാൻ പതിയിരുന്നു. തേടി ൫൪ കൊണ്ടു പലവും ചോദിച്ച് അവനെ കുടുക്കുവാൻ തുടങ്ങുകയും ചെക്തു.

                          ൧൨  അദ്ധ്യായം.

പരിശവ്യാജവും മനുഷ്യഭയവും ഒഴിപ്പാൻ ഉപദേശം [മത്താ. ൧ഠ.],(൧൩) ലോകത്തെ ശാസിക്കുന്ന ഉപമ, (൨൨) ദേവാശ്രയവും [മത്താ. ൬.],(൬൫) ശുശ്രൂഷയിൽ ജാഗ്രതയും [മത്താ. ൨൪.] പഠിപ്പിച്ചതു. (൪൯) യേശുവിൻ വരവിന്റെ ഫലവും [മത്താ. ൧ഠ, ൩൪.], (൫൪) കാലത്തിൽ അടയാളങ്ങളും സൂചിപ്പിച്ചതു [മത്താ. ൧൬, ൫.] ഇതിന്നിടയിൽ പുരുഷാരം തങ്ങളിൽ ചവിട്ടും വണ്ണം ആയി ൧ രങ്ങളോളവും തിങ്ങി കൂടി വന്നപ്പോൾ,അവൻ തന്റെ ശിഷ്യ രോടു പറഞ്ഞു തുടങ്ങി : വ്യാജമാകുന്ന പറീശരുടെ പുളിച്ചമാവിൽനിന്നു മുമ്പെ സൂക്ഷിച്ചു കൊൾവിൻ ! മൂടി വെച്ചത് ൨

                               ൧൬൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/193&oldid=163629" എന്ന താളിൽനിന്ന് ശേഖരിച്ചത്