ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും; രാജ്യത്തെ നിങ്ങൾക്കു നല്കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചരുളിയതുകൊണ്ടു, ചെറിയ ആട്ടിങ്കുട്ടമെ ഭയപ്പെടായ്ക! നിങ്ങൾക്കുള്ളവ വിറ്റു ഭിക്ഷ കൊടുപ്പിൻ! കള്ളൻ അടുക്കാതെയും, പാറ്റ കെടുക്കാതെയും ഉള്ളേടത്തു പഴകാത്ത മടിശ്ശീലകളും ആന്നു പോകാത്ത നിക്ഷേപവും സ്വൎഗ്ഗങ്ങളിൽ തന്നെ നിങ്ങൾക്കു ഉണ്ടാക്കുവിൻ; കാരണം നിങ്ങളുടെ നിക്ഷേപം എവിടെ, അവിടെ നിങ്ങളുടെ ഹൃദയവും ആകും. നിങ്ങളുടെ അരകൾ കെട്ടീട്ടും, വിളക്കുകൾ കത്തീട്ടും കൊണ്ടിരിക്ക. തങ്ങളുടെ യജമാനൻ കല്യാണത്തിൽനിന്ന് എപ്പോൾ തിരികെ വരും എന്നും അവൻ വന്നു മുട്ടിയ ഉടനെ, അവനായി തുറക്കെണം എന്നും കാത്തു നിലക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായും ഇരിപ്പിൻ! യജമാനൻ വന്ന നേരം ഉണൎന്നു കാണുന്ന ദാസന്മാർ ധന്യർ, ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: അവൻ അര കെട്ടിക്കൊണ്ട് അവരെ പിന്തിയിൽ ഇരുത്തുകയും താൻ വന്ന് അവൎക്കു ശുശ്രൂഷിക്കയും ചെയ്യും. അവൻ രണ്ടാം യാമത്തിൽ വന്നാലും, മൂന്നാമതിൽ വന്നാലും ഇപ്രകാരം കണ്ടു എങ്കിൽ ആ ദാസന്മാർ ധന്യർ ആകുന്നു. ( മത്താ. ൨൪,൪൩.) കള്ളൻ ഇന്ന നാഴികെക്ക് വരുന്നു എന്നു വീടുടയവൻ ബോധിച്ചിരുന്നു എങ്കിൽ അവൻ ഉണൎന്നു കൊൾകയും തന്റെ വീടു തുരക്കാതെ വെക്കുയും ചെയ്യും എന്നറിവിൻ: ആകയാൽ നിങ്ങൾക്കു തോന്നാത്ത നാഴികെക്കു മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങ ചമവിൻ! പേത്രൻ അവനോടു: കൎത്താവെ, ഈ ഉപമ പറയുന്നതു ഞങ്ങളോടൊ സകലരോടും കൂടയൊ? എന്നു പറഞ്ഞാറെ, കൎത്താവ് ചൊല്ലിയതു: എന്നാൽ തത്സമയത്തു വല്ലിയെ കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വീട്ടുകാരടെ മേൽ ആക്കുവാനുള്ള വിശ്വസ്തനും ബുദ്ധിമാനുമായ വീട്ടുവിചാരകൻ ആരുപോൽ? യജമാനൻ വന്നാൽ ഇപ്രകാരം ചെയ്തു കാണുന്ന ദാസൻ ധന്യൻ; തന്റെ എല്ലാമുതലിന്മേലും അവനെ ആക്കിവെക്കും എന്നു ഞാൻ സത്യമായി നിങ്ങളോട് പറയുന്നു; എന്നാൽ ആ ദാസൻ എന്റെ യജമാനൻ വരുവാൻ താമസിക്കുന്നു എന്നു തന്റെ ഹൃദയത്തിൽ ചൊല്ലി, ബാല്യക്കാരെയും, ബാല്യക്കാരത്തികളേയും, തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/196&oldid=163632" എന്ന താളിൽനിന്ന് ശേഖരിച്ചത്