ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF LUKE.XIIL.

<poem> നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു
൨൬ നിങ്ങളോട് ഉത്തരം പറയുംനേരം മുതൽ:നിന്റെ മുമ്പിൽ ഞങ്ങൾ തിന്നും കുടിച്ചും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിച്ചും ൨൭ കൊണ്ടിരുന്നുവല്ലോ എന്നു നിങ്ങൾ പറഞ്ഞു തുടങ്ങും. അവനൊ, ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങൾ എവിടെ നിന്ന് എന്നു നിങ്ങളെ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്ന സകലരുമായുള്ളോരെ, എന്നെ വിട്ടുപോവിൻ! എന്നു പറയും ൨൮ (മത്താ.൮,൧൧) അവിടെ നിങ്ങൾ അബ്രഹാം,ഇഛ്ശാക്, യാക്കോബ് എന്നവരും എല്ലാ പ്രവാചകരും ദേവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോൾ, ൨൯ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുപടിഞ്ഞാറുനിന്നും തെക്കുവടക്കുനിന്നും, (അവരവർ) വന്നു ദേവരാജ്യത്തിന്റെ പ ൩൦ ന്തിയിൽ ചേരും. മുമ്പർ ആവാനുള്ള പിമ്പരും, പിമ്പർ ആവാനുള്ള മുമ്പരും ഉണ്ടു. ൩൧ ആ നാളിൽ ചില പറീശരും അടുത്തുവന്നു: ഹെരോദാ നിന്നെ കൊല്ലുവാൻ ഇഛ്ചിക്കുന്നതുകൊണ്ട്, ഇവിടുന്നു പുറപ്പെട്ടു യാത്രയാക എന്ന് അവനോട് പറഞ്ഞാറെ, അവരോടു ചൊല്ലിയതു: ൩൨ നിങ്ങൾ പോയി, ആ കുറുക്കനോടു പറവിൻ! ഇതാ ഇന്നും നാളയും ഞാൻ ഭൂതങ്ങളെ പുറത്താക്കി, രോഗശാന്തികൾ വരുത്തി നടക്കുന്നു; മൂന്നാം നാളിൽ തികച്ചു കൊൾകയും ചെയ്യുന്നു; എങ്കിലും ഇന്നും നാളയും മറ്റെന്നാളും ഞാൻ യാത്ര ചെയ്യേണ്ടതു, ൩൩ യരുശലേമേമിനു പുറത്തു വച്ചുപ്രവാചകൻ നശിച്ചുപോകുന്നതു പറ്റുന്നല്ലല്ലൊ,(മത്താ,൨൩,൩൭.) ൩൪അല്ലയൊ യരുശലേമെ! യരുശലേമെ! പ്രവാചകരെ കൊന്നും നിണക്കായി അയക്കപ്പെട്ടവരെ കല്ലെറിഞ്ഞും കളയുന്നവളെ! ഒരു കോഴി തന്റെ കുഞ്ഞുകൂട്ടം ചിറകിൻകീഴിൽ ചേൎത്തു കൊള്ളുന്ന പ്രകാരം തന്നെ നിന്റെ മക്കളെ എത്ര വട്ടം ചേൎത്തു കൊൾവാൻ എനിക്ക് മനസ്സായി എങ്കിലും, നിങ്ങൾക്കു മനസ്സായില്ല. ൩൫ കണ്ടാലും നിങ്ങളുടെ ഭവനം നിങ്ങൾക്കു കൈവിടപ്പെടും; കൎത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ ചൊല്ലും കാലം വരുവോളത്തേക്കു നിങ്ങൾ എന്നെ കാണുക ഇല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/200&oldid=163638" എന്ന താളിൽനിന്ന് ശേഖരിച്ചത്