ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൧൪. അ.


൧൪. അദ്ധ്യായം.

ശബ്ബത്തിൽ മഹോദരശാന്തിയുടെ ശേഷം, (൭) ദേവരാജ്യത്തിലെവിനയം, (൧൨) പക്ഷഭേദമില്ലായ്മ, (൧൫) ക്ഷണിക്കുന്ന ക്രമം [മത്താ. ൨൨.] ഇവ മൂന്ന് ഉപമകളാൽ വർണ്ണിച്ചതു, (൨൫) ശിഷ്യനാവാൻ വേണ്ടുന്ന ഭാവം.

റീശപ്രമാണികളിൽ ഒരുത്തന്റെ വീട്ടിൽ അവൻ അപ്പം ഭക്ഷിപ്പാൻ ശബ്ബത്തിൽ ചെന്നപ്പൊൾ, ഉണ്ടായിതു: അവർ അവനെ കാത്തുനിന്നിരിക്കെ, മഹോദരമുള്ളോരു മനുഷ്യൻ അതാ അവന്റെ മുമ്പിൽ ഉണ്ടു. അതിന്നു യേശു വൈദികരോടും പറീശരോടും ഉരിയാടി, ശബ്ബത്തിൽ സൌഖ്യമാക്കുന്നതു ന്യായമൊ? എന്നു ചൊല്ലിയാറെ, അവർ മിണ്ടാതിരുന്നു. അവനും അവനെ കൈപിടിച്ചു. സ്വസ്ഥനാക്കി വിട്ടയച്ചു അവരോടു ചൊല്ലിയതു: നിങ്ങളിൽ ആർക്കു കഴുതയൊ, കാളയൊ, കിണറ്റിൽ വീണാൽ, ശബ്ബത്തുനാളിലും ക്ഷണത്തിൽ അതു വലിച്ചെടുക്കയില്ലയൊ? എന്നതിന്ന് അവർ ഉത്തരം ഒന്നും പറഞ്ഞു കൂടാതെ ആയി.

പിന്നെ ക്ഷണിക്കപ്പെട്ടവർ മുഖ്യാസനങ്ങളെ തെരിഞ്ഞെടുക്കുന്ന പ്രകാരം കുറിക്കൊണ്ട് അവരോട് ഉപമ പറഞ്ഞിതു: നീ ഒരുത്തനാൽ കല്യാണത്തിന്നു വിളിക്കപ്പെട്ടപ്പോൾ, മുഖ്യസനത്തിൽ ചാരിക്കൊള്ളരുതു; പക്ഷെ നിന്നിലും മാനം ഏറിയവൻ അവനാൽ വിളിക്കപ്പെട്ടിട്ടു, നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് ഇടം കൊടുക്ക! എന്നു നിന്നോടു പറയുമ്പോൾ, നീ നാണത്തോടെ ഒടുക്കത്തെ സ്ഥലം എടുക്കേണ്ടിവരും. അല്ല, നീ വിളിക്കപ്പെട്ടാൽ, ചെന്ന് ഒടുക്കത്തെ സ്ഥലത്തു ചാരികൊൾക; നിന്നെ ക്ഷണിച്ചവൻ വന്ന ശേഷം നിന്നോട്: സ്നേഹിത! മേലോട്ടു പോയിരിക്ക എന്നു പറവാന്തക്കവണ്ണം തന്നെ; അപ്പോൾ ആ പന്തിയിൽ ചേരുന്നവരുടെ മുമ്പാകെ നിണക്കു മാനം ഉണ്ടാകും. കാരണം തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും (മത്താ. ൨൩, ൧൨.)

പിന്നെ തന്നെ ക്ഷണിച്ചവനോട് പറഞ്ഞിതു: നീ മുത്താഴമൊ അത്താഴമൊ കഴിക്കുമ്പോൾ, നിന്റെ സ്നേഹിതരേയും, സഹോദരരേയും, ചാർച്ചക്കാരേയും, സമ്പത്തുള്ള അയല്ക്കാരേയും വിളിക്കൊല്ല; അല്ലാഞ്ഞാൽ അവർ നിന്നെ അങ്ങോട്ടും

൧൭൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/201&oldid=163639" എന്ന താളിൽനിന്ന് ശേഖരിച്ചത്