ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്റെ മകനെന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെ പോലെ എന്നെ ആക്കിക്കൊള്ളേണമെ എന്നു പറയും. എന്നിട്ട് എഴുനീറ്റു, തന്റെ അപ്പന്റെ അടുക്കെപോയി; അവൻ ദൂരത്തുള്ളപ്പോൾ തന്നെ, അപ്പൻ അവനെ കണ്ടു കരളലിഞ്ഞ്, ഓടി വന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു. മകൻ അവനോട്: അപ്പനെ ഞാൻ സ്വൎഗ്ഗത്തോടും, നിന്നോടും, പാപംചെയ്തു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല എന്നു പറഞ്ഞാറെ, അപ്പൻ തന്റെ ദാസരോട് വേഗം മേല്ത്തരമായ അങ്കിയെ കൊണ്ടുവന്ന്, ഇവനെ ഉടുപ്പിപ്പിൻ! കൈക്കു മോതിരവും, കാലുകൾക്കു ചെരിപ്പുകളും ഇടുവിപ്പിൻ! പുഷ്ടിപ്പിച്ച കന്നുകുട്ടിയെ കൊണ്ടുവന്ന് അറുപ്പിൻ! ഇനി നാം ഭക്ഷിച്ചു ആനന്ദിക്ക! ഈ എന്റെ മകൻ ചത്തവനായിരുന്നു, തിരികെ ഉയിൎത്തു; കാണാതെ പോയവനായിരുന്നു, കണ്ടുകിട്ടുകയും ചെയ്തുവല്ലൊ! എന്നു പറഞ്ഞ; അവരും ആനന്ദിച്ചുതുടങ്ങി. അന്ന് അവന്റെ മൂത്ത മകൻ വയലിൽ ഉണ്ടു; ആയവൻ വന്നു വീട്ടിനോട് അടുത്തപ്പോൾ, വാദ്യനൃത്തഘോഷവും കേട്ടു, ബാല്യക്കാരിൽ ഒരുത്തനെ വിളിച്ച്: ഇതെന്ത്? എന്നു ചോദിച്ചു. നിന്റെ സഹോദരൻ വന്നു, പിന്നെ നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട്, പുഷ്ടിപ്പിച്ച കന്നുകുട്ടിയെ അറുപ്പിച്ചു എന്ന് അവനോട് പറഞ്ഞപ്പോൾ, അവൻ കോപിച്ച് അകമ്പൂകുവാൻ മനസ്സിലാഞ്ഞു. എന്നിട്ട് അപ്പൻ പുറത്തു വന്നു അവനെ പ്രബോധിപ്പിച്ചു പോരുമ്പോൾ, അവൻ അവനോട്: കണ്ടാലും ഇത്ര വൎഷം ഞാൻ നിന്നെ സേവിക്കുന്നു, നിന്റെ കല്പന ഒരു നാളും ലംഘിച്ചതും ഇല്ല; ഞാൻ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന്നു, നീ ഒരിക്കലും ഒർ ആട്ടുകുട്ടി തന്നില്ല താനും. വേശ്യമാരോടുകൂടി നിന്റെ മുതൽ നിന്നുകളഞ്ഞുള്ള ഈ നിന്റെ മകൻ വന്പ്പോഴെക്കൊ, പുഷ്ടിപ്പിച്ച കന്നുകുട്ടിയും അവന് അറുത്തു കൊടുത്തു എന്നുത്തരും ചൊല്ലിയാറെ,, അവനോടു പറഞ്ഞിതു: കുഞ്ഞനെ, നീ എപ്പോഴും എന്നോടു കൂടെ ഉണ്ടല്ലൊ; എനിക്കുള്ളത് എല്ലാം നിന്റെത് ആകുന്നു; ഈ നിന്റെ സഹോദരൻ ചത്തവനായിരുന്നു, തിരികെ ഉയൎത്തു; കാണാതെ പോയവനായിരുന്നു, കണ്ടുകിട്ടിയതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടിയിരുന്നുതാനും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/205&oldid=163643" എന്ന താളിൽനിന്ന് ശേഖരിച്ചത്