ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATHEW. VI.

പ്രതിഫലം ഉണ്ടാകയില്ല. ൨ എന്നാൽ ഭിക്ഷകൊടുക്കുമ്പോൾ വേഷധാരികൾ മനുഷ്യരോടു തേജസ്സു ലഭിപ്പാൻ പള്ളികളിലും വീഥികളിലും ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതൊല്ല; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൩ നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ വലത്തെക്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയാതിരിക്ക. ൪ ഇങ്ങനെ നിന്റെ ഭിക്ഷാദാനം രഹസ്യത്തിൽ ആയിരിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം തരും. ൫ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ വേഷധാരികളെ പോലെ ആകൊല്ലാ! ആയവർ മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തിരുക്കോണുകളിലും നിന്നുകൊണ്ടു പ്രാൎത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൬ നീയൊ പ്രാൎത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നുവാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാൎത്ഥിക്ക; രഹസ്യത്തിൽ കാണുന്ന പിതാവ് പരസ്യത്തിൽ നിണക്ക് പകരം തരും. ൭ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കയിൽ ജാതികളെ പോലെ ജപജല്പനം അരുതു; തങ്ങളുടെ അതിഭാഷണത്താൽ കേൾക്കപ്പെടും എന്ന് അവൎക്കു തോന്നുന്നുവല്ലൊ. ൮ ആകയാൽ അവരോടു തുല്യരാകരുതെ; നിങ്ങൾക്കാവശ്യമുള്ളവ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവിന്നു ബോധിച്ചുവല്ലൊ. ൯ അതുകൊണ്ട് നിങ്ങൾ ഇവ്വണ്ണം പ്രാൎത്ഥിപ്പിൻ: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ. ൧൦ (യശ. ൨൯, ൨൩) നിന്റെ രാജ്യം വരേണമെ, നിന്റെ ഇഷ്ടം സ്വൎഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ. ൧൧ ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ, ൧൨ ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമെ. ൧൩ ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ, (൧ നാള. ൨൯, ൧൧) രാജ്യവും ശക്തിയും തേജസ്സും യുഗാദികളും നിണക്കല്ലൊ ആകുന്നു, ആമെൻ. ൧൪ എങ്ങിനെ എന്നാൽ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചു വിട്ടാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങൾക്കും വിടും. ൧൫ മനുഷ്യൎക്കു പിഴകളെവിടാഞ്ഞാലൊ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ വിടുകയും ഇല്ല.

൧൨































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Lekhamv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/22&oldid=163659" എന്ന താളിൽനിന്ന് ശേഖരിച്ചത്