ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്ക ൨.൨.അ.

എന്നു പറഞ്ഞാറെ ചൊല്ലിയതു: പേത്ര, നീ എന്നെ അറിയു ൩൪

ന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പെ, പൂവങ്കോഴി ഇന്നു കൂവുകയില്ല എന്നു ഞാൻ നിന്നോട് പറയുന്നു. പിന്നെ അ ൩൫

വരോട് പറഞ്ഞു: നിങ്ങളെ മടിശ്ശീല, പൊക്കണം, ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ, ഒട്ടു കുറവുണ്ടായൊ? എന്നതിന്ന് ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ, അവരോടു പറഞ്ഞിതു: എ ൩൬

ങ്കിലൊ ഇപ്പോൾ, മടിശ്ശീലയുള്ളവൻ അത് എടുക്കുക! പൊക്കണവും അവ്വണ്ണം തന്നെ. ഇല്ലാത്തവൻ തന്റെ വസ്ത്രം ൩൭

വിറ്റു വാൾ കൊള്ളുകയും ചെയ്ത (യശ.൫൩,൧൨) ദ്രോഹികളോടും എണ്ണപ്പെട്ടു എന്ന് എഴുതിക്കിടക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരേണം എന്ന് ഞാൻ നിങ്ങളോടു പറയുന്നു സത്യം കാരണം എന്റെ അവസ്ഥകൾക്കു തികവ് എത്തിയിരി ൩൮

ക്കുന്നു; അവർ:കൎത്താവെ, ഇവിടെ രണ്ടു വാൾ ഇതാ! എന്നു ചൊല്ലിയാറെ: മതി! എന്ന് അവരോടു പറഞ്ഞു.

പിന്നെ മൎയ്യാദപ്രകാരം ഒലീവമലെക്ക് പുറപ്പെട്ടു ചെന്നു, ൩൯

ശിഷ്യരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയ ൪൦

പ്പോൾ: നിങ്ങൾ പരീക്ഷയിൽ കടക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! എന്ന് അവരോടു പറഞ്ഞു. താൻ അവരെ വിട്ട് ഒരു ക ൪൧

ല്ലേറു ദൂരത്തോളം വാങ്ങി മുട്ടുകുത്തി: പിതാവെ, ഈ പാനപാ ൪൨

ത്രം എന്നെ വിട്ടു നീങ്ങുമാറാക്കുവാൻ നിണക്കു തോന്നിയാലൊ? എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെയത്രെ ആക എന്നു ൪൩

പ്രാൎത്ഥിച്ചു. സ്വൎഗ്ഗത്തിങ്കന്ന് ഒരു ദൂതനും ഊക്കു കൂട്ടുവാൻ അ ൪൪

വനു കാണായ്‌വന്നു. പിന്നെ അവൻ അത്യാസനത്തിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളികൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്ന് എഴുനീറ്റു, അവൻ ശിഷ്യരടുക്കെ ചെ ൪൫

ന്നു, വിഷാദത്താൽ നിദ്രിതർ എന്നു കണ്ട് അവരോടു പറഞ്ഞിതു: നിങ്ങൾ ഉറങ്ങുന്നത് എന്തു? പരീക്ഷയിൽ കടക്കാതിരിപ്പാ ൪൬

ൻ എഴുനീറ്റു പ്രാൎത്ഥിപ്പിൻ!

എന്നു പറയുമ്പോൾ തന്നെ, ഇതാ ഒരു പുരുഷാരം അവ ൪൭

രോടു പന്തിരുവരിൽ കൂടിയ യൂദാ എന്നവൻ മുന്നടന്നു, യേശുവെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോടു: യൂദാ ൪൮

വെ! മനുഷ്യപുത്രനെ ചുംബനംകൊണ്ടൊ കാണിച്ചു കൊടുക്കുന്നു? എന്നു പറഞ്ഞു. അവന്റെ കൂടയുള്ളവരോ വരുന്നതു ൪൯

൧൯൯




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/225&oldid=163665" എന്ന താളിൽനിന്ന് ശേഖരിച്ചത്