ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്ക. ൨൪.അ

൨൪. അദ്ധ്യായം.

സ്ത്രീകൾ ഉയൎപ്പിന്റെ വാൎത്ത കേട്ടു {മത്താ. ൨൮. മാ. ൧൬} (൮) അരിയിച്ചിട്ടു ശിമോൻ വന്നതു {യോ. ൨൦}, (൧൩) എമ്മവുസ്സ് യത്രയിലെപ്രകൃത {മാ. ൧൬}, (൩൬) ശിഷ്യൎക്ക് കാണായവന്നു പ്രബോധിപ്പിച്ചതു {മാ, ൧൬, യോ. ൨൦},(൫൦) സ്വൎഗ്ഗാരോഹണം{മാ. ൧൬.അപ.൧}

എങ്കിലും ഒന്നാം ആഴ്ച്ചയിൽ നന്ന രാവിലെ അവർ ഒരുക്കി ൧ യ സുഗന്ധവൎഗ്ഗങ്ങളെ കൊണ്ടുവന്നു, മറ്റ് ചിലരുമായി കല്ല ൨ റെക്കൽ എത്തി. കല്ലറയിൽനിന്ന് കല്ല് ഉരുട്ടിക്കളഞ്ഞതു ക ൩ ണ്ട് അകമ്പുക്കു, കൎത്താവ യേശുവിന്റെ ഉടൽ കാണായ്ക്കയാൽ, ബുദ്ധിമുട്ടി നിൽക്കുമ്പോൾ സംഭവിച്ചിതു: മിന്നുന്ന ഉടു ൪ പ്പുകളോടെ രണ്ടു പുരുഷന്മാർ ഇതാ അവരരികത്തുനിന്നു. അ ൫ വർ ഭയപ്പെട്ടു, മുഖം നിലത്തേക്ക് നോക്കി,കുനിഞ്ഞിരിക്കുമ്പോൾ : നിങ്ങൾ ജീവനുള്ളവനെ മരിച്ചവരോട് അന്വേഷിക്കുന്നത് എന്ത്? അവൻ ഇവിടെ ഇല്ല; ഉണൎന്നു വന്നു; മു ൬ മ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നെ, അവൻ നിങ്ങളോട്:മനുഷ്യപുത്രൻ പാപികളായ മനുഷ്യരുടെ കൈകളിൽ ഏ ൭ ല്പിക്കപ്പെട്ടു,ക്രൂശിക്കപ്പെടുകയും മൂന്നാം നാൾ വീണ്ടും എഴുനീല്ക്കയും ചെയ്യേണ്ടത് എന്നു ചൊല്ലിയ പ്രകാരം ഓൎത്തുകൊൾവിൻ! എന്ന് അവരോട് പറഞ്ഞു. അവന്റെ മൊഴികൾ അ ൮ വർ ഓൎത്തു കല്ലറയെ വിട്ടു മടങ്ങിപോന്നു.പതിനൊരുവർ മുത ൯ ലായവരോറ്റ് എല്ലാം ഇത് ഒക്കെയും അറിയിച്ചു. അപോസ്തല ൧൦ രോട് ഇതു പറഞ്ഞവർ മഗ്ദലക്കാരത്തി മറിയ, യോഹന്ന, യാക്കോബിൻ (അമ്മ) മറിയ തുടങ്ങിയുള്ളവർ അത്രെ. ഈ മൊ ൧൧ ഴികൾ അവൎക്ക് വെറുങ്കഥ പോലെ തോന്നി, ആയവരെ വിശ്വസിച്ചതും ഇല്ല. പേത്രനൊ എഴുനീറ്റു കല്ലറയരികിൽ ഓടി കുനിഞ്ഞു നോക്കി, തുണികൾ മാത്രമെ കിടക്കുന്നതു കണ്ടപ്പോൾ, ഉണ്ടായതിൽ ആശ്ചൎയ്യപ്പെട്ടു, തിരിച്ചു പോരുകയും ചെയ്തു.

അന്നു തന്നെ കണ്ടാലും അവരിൽ ഇരുവർ യരുശലേമിൽ ൧൩ നിന്ന് അറുപതു സ്കാദി (൬ നാഴിക) വഴി ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തേക്ക് യാത്രയായി ചെല്ലുമ്പോൾ, ഈ സംഭവി ൧൪ ച്ചവ കൊണ്ട് ഒക്കെയും തമ്മിൽ സംസാരിച്ചുപോന്നു. സംസാ ൧൫ രിച്ചു തൎക്കിക്കയിൽ ഉണ്ടായൈതു: യേശു താൻ അണഞ്ഞ് അവ

൨൦൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/231&oldid=163672" എന്ന താളിൽനിന്ന് ശേഖരിച്ചത്