ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. VI.

൬. അദ്ധ്യായം.

൫൦00 ത്തിന്നു ഭക്ഷണം കൊടുത്തശേഷം (മത്താ.൧൪.മാ.൬. ലൂ ൯), (൧൪) യേശു തനിയെ പൊയ്ക്കമേൽ നടന്നതു {മത്താ.൧൪,മാ.൮), താൻ സത്യമായുള്ള ആഹാരം എന്ന് പുരുഷാരത്തോടും,(൪൧) പള്ളിയിലും വാദിച്ചു, (൫൨) കഠിനമായ ഉപദേശം കൊണ്ടു, (൬0) ശിഷ്യരെ അരിച്ചെടുത്തതു. ൧ അനന്തരം യേശു ഗലീലക്കടലാകുന്ന തിബെർയ്യ പൊയ്കയു ൨ ടെ അക്കരെക്ക് യാത്രയായി.അവൻ വ്യാധിതരിൽ ചെയ്യുന്ന അടയാളങ്ങളെ കാണ്കകൊണ്ടു വലിയ പുരുഷാർവം അവനെ ൩ അനുഗമിച്ചു; യേശു മലയിൽ കരേറി ശിഷ്യരൊടും കൂടെ അ ൪ വിടെ ഇരുന്നിരുന്നു. അന്നു യഹൂദരുടെ പെരുനാൾ ആകു ൫ ന്ന പെസഹ അടുത്തിരുന്നു. എന്നാറെ, യേശു കണ്ണുകളെ ഉ

    യർത്തി വലിയ പുരുഷാരം തന്നോടു ചേരുന്ന പ്രകാരം കണ്ടിട്ടു ഫിലിപ്പനോട് പറയുന്നു: ഇവർ തിന്മാൻ നാം എവിടെനി

൬ ന്ന് അപ്പങ്ങൾ കൊൾവൂ?എന്നതു താൻ ചെയ്‌വാൻ പോകുന്ന ൭ ത് അറിഞ്ഞു കൊണ്ട് അവനെ പരീക്ഷിച്ചു പറഞ്ഞതു. ഫിലിപ്പൻ അവനോട്: ഇവരിൽ ഓരൊരുത്തന് അല്പം ചിലതു ലഭിക്കേണ്ടതിന്ന് (൩൦0 പണമാകുന്ന) ഇരുനൂറുദ്രഹ്മെക്കുള്ള അ ൮ പ്പവും പോരാ എന്ന് ഉത്തരം പറഞ്ഞു. ശിമോൻ പേത്രന്റെ സഹോദരനായ അന്ദ്രയാ എന്ന ഒരു ശിഷ്യൻ അവനോട് ൯ പറയുന്നിതു: അഞ്ചുയവത്ത് അപ്പവും രണ്ടു ചെറുമീനും ഉള്ള ഒരു കുഞ്ഞൻ മാത്രം ഇവിടെ ഉണ്ടു എങ്കിലും; ഇത്രപേർക്ക് അ ൧൦ ത് എന്തുള്ളൂ? എന്നാറെ, യേശു: ആളുകളെ ചാരിക്കൊള്ളുമാറാക്കുവിൻ എന്നു പറഞ്ഞു.വളരെ പുല്ലുള്ള ആ സ്ഥലത്ത് ഐ ൧൧ യ്യായിരത്തോളം പുരുഷന്മാർ ചാരികൊൾകയും ചെയ്തു.യേശുവൊ അപ്പങ്ങളെ എടുത്തു വാഴ്ത്തി (ശിഷ്യന്മാർക്കും ശിഷ്യന്മാർ) ഇരുന്നുകൊണ്ടവർക്കും പങ്കിട്ടു കൊടുത്തു, അപ്രകാരം മീനുക ൧൨ ളിൽ ഇഷ്ടമുള്ളത്രയും (കൊടുത്തു). അവർക്ക് തൃപ്തിവന്നപ്പോൾ തന്റെ ശിഷ്യരോട്: ഒന്നും കെട്ടു പോകായ് വാൻ ശേഷിപ്പുള്ള ൧൩ കഷണങ്ങളെ കൂട്ടിക്കൊൾവിൻ എന്നു പറയുന്നു.അവരും കൂട്ടിയവത്തപ്പങ്ങൾ അഞ്ചും തിന്നവർക്കു മിഞ്ചിയ കഷണങ്ങൾ കൊണ്ടു പന്ത്രണ്ടു കൊട്ടയും നിറെച്ചു. ൧൪ അതുകൊണ്ട് യേശു ചെയ്ത അടയാളത്തെ കണ്ട മനുഷ്യർ, ലോകത്തിൽ വരുന്ന പ്രവാചകൻ ഇവനാകുന്നു സത്യം

൨൨൪




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/250&oldid=163693" എന്ന താളിൽനിന്ന് ശേഖരിച്ചത്