ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൭.അ

പിറ്റിക്കേണ്ടതിന്നു പറീശരും മഹാപ്രോഹിതരും സേവകന്മാരെ അയച്ചു. അതുകൊണ്ടു യേശു: ഞാൻ ഇനികുറയകാലം ൩൩

നിങ്ങളോട് കൂടെ ഇരിക്കുന്നു; പിന്നെ അന്വേഷിക്കും; കണ്ടു ൩൪ പിടിക്കയും ഇല്ല; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വന്നുകൂടാ എന്നു പറഞ്ഞു. അതുകൊണ്ടു യഹൂദന്മാർ: നാം കണ്ടുപിടി ൩൫ ക്കയില്ല എന്നതിനാൽ ഇവൻ എവിടേക്ക് യാത്രയാവാൻ ഭാവിക്കുന്നു? യവനരിൽ ചിതറിപാൎക്കുന്നവരുടെ അടുക്കെ യാത്രയായി, യവനക്ക് ഉപദേശിപ്പാൻ ഭാവമൊ? നിങ്ങൾ എന്നെ ൩൬

അന്വേഷിക്കും, കണ്ടുപിടിക്കയും ഇല്ല; ഞാൻ ഇരിക്കുന്നേടാത്തു നിങ്ങൾക്കു വന്നുകൂട എന്ന് ഈ ചൊല്ലിയവൎക്ക് എന്ത്? എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.

ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെനാളീൽ,യേശു ൩൭

നിന്നുകൊണ്ടു വിലിച്ചു പറഞ്ഞിതു: ആൎക്കു ദാഹിച്ചാലും അവൻ എന്റെ അടുക്കൽ വന്നു കിടക്ക! എന്നിൽ വിശ്വസിക്കു ൩൮

ന്നവൻ എങ്കിലൊ (യശ. ൪൪, ൩. ൫൮, ൧൧.) തിരുവെഴുത്തു പറഞ്ഞപ്രകാരം, ജീവനുള്ള വെള്ളത്തിൽ പുഴകൾ വയറ്റിൽ നിന്ന് ഒഴുകും. എന്നതിനെ തങ്കൽ വിശ്വസിക്കുന്ന ൩൯

വൎക്കു ലഭിപ്പാനുള്ള ആത്മാവിനെ ഉദ്ദേശിച്ചു പറഞ്ഞു.അന്നാകട്ടെ, യേശുവിന് തേജസ്കരണം വരായ്കയാൽ വിശുദ്ധാത്മാവ് (നല്കപ്പെട്ടിട്ട്) ഇല്ല. പുരുഷാരത്തില്വെച്ച് ആ വാക്കു ൪0

കേട്ടവർ: ഇവൻ ഉള്ളവണ്ണം ആ പ്രവാചകനാകുന്നു എന്ന് പറഞ്ഞു.മറ്റുള്ളവർ ഇവൻ മശീഹ തന്നെ എന്നും മറ്റേവർ ൪൧

പിന്നെ ഗലീലയിൽനിന്നു മശീഹ വരുന്നു എന്നൊ? ദാവിദ് സന്തതിയിലും ദാവിദുള്ള ബെത്ത്ലെഹം(?) ഗ്രാമത്തിൽനിന്നും മ ൪൨

ശീഹ വരുന്നു എന്നത് (മീക, ൫,൧) വേദത്തിൻ അരുളപ്പാടല്ലയൊ? എന്നും പറഞ്ഞു. അവ്വണ്ണം പുരുഷാരത്തിൽ അവനെ ൪൩

ചൊല്ലി ഇടച്ചൽ ഉണ്ടാകയും ചെയ്തു. അവരിൽ ചിലർ അവ  ൪൪

നെ പിടിപ്പാൻ 'ഇഛ്ലിച്ചാറെയും'(?) ആരും അവന്മേൽ കൈകളെവെച്ചിട്ടില്ല. അതുകൊണ്ടു സേവകന്മാർ മഹാപുരോഹിതരെയും ൪൫

പറീശന്മാരെയും, ചെന്നു കണ്ടാറെ, അവനെ കൊണ്ടു വരാഞ്ഞത് എന്ത്? എന്ന് ഇവർ ചോദിച്ചു.ഇയ്യാളെ പോലെ ൪൬

മനുഷ്യർ ഒരുനാളും സംസാരിച്ചിട്ടില്ല എന്നു സേവകന്മാർ ഉത്തരം പറഞ്ഞു. പറീശന്മാർ അവരോട്: നിങ്ങളും ഭ്രമിച്ചു  ൪൭

൨൩൧




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/257&oldid=163700" എന്ന താളിൽനിന്ന് ശേഖരിച്ചത്