ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൮. അ.

൫ പിന്നെ അവൻ കഫൎന്നഹൂമിൽ പ്രവേശിച്ചപ്പൊൾ ഒരു ശതാധിപൻ അവനോടടുത്തു അപേക്ഷിച്ചു പറഞ്ഞു: ൬ കൎത്താവെ, എന്റെ ബാല്യക്കാരൻ വാതരോഗിയായി വീട്ടിൽ കിടന്നു ഭയങ്കരമായി പീഡിച്ചിരിക്കുന്നു. ൭ യേശു അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞതിന്നു - ൮ ശതാധിപൻ ഉത്തരം ചൊല്ലിയതു: കൎത്താവെ, നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു കൊണ്ടത്രെ കല്പിക്ക എന്നാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും. ൯ ഞാനും കൂടെ അധികാരത്തിങ്കീഴുള്ള മനുഷ്യൻ ആകുന്നുവല്ലൊ! ചേവകർ എനിക്കു അടങ്ങുന്നുണ്ടു; (അതിൽ) ഇവനോടു യാത്രയാക എന്നു പറഞ്ഞാൽ യാത്രയാകുന്നു, മറ്റവനൊടു വാ എന്നാൽ വരുന്നു; എന്റെ ദാസനോട് ഇത് ചെയ് എന്നാൽ അവൻ ചെയ്യുന്നു. ൧൦ എന്നതുകേട്ടാറെ യേശു അത്ഭുതപ്പെട്ടു പിഞ്ചെല്ലുന്നവരോടു പറഞ്ഞു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ ഞാൻ കണ്ടിട്ടില്ല. ൧൧ പിന്നെ നിങ്ങളോടു പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറ്നിന്നും അനേകർ വന്നു എബ്രഹാം ഇഛ്ശാൿ യാക്കോബ് എന്നവരോടു കൂടെ സ്വൎഗ്ഗരാജ്യത്തിന്റെ പന്തിയിൽ ചേരും. ൧൨ രാജ്യപുത്രന്മാരൊ ഏറ്റം പുറത്തുള്ള ഇരുളിലേക്ക് തള്ളപ്പെടും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൧൩ പിന്നെ ശതാധിപനൊടു: പോക, നിണക്കു വിശ്വസിച്ച പ്രകാരം ഭവിക്കുക എന്നു യേശു പറഞ്ഞു: ആ നാഴികയിൽ തന്നെ ബാല്യക്കാരൻ സൌഖ്യവാനാകയും ചെയ്തു.

൧൪ യേശു പേത്രന്റെ വീട്ടിൽ വന്നാറെ അവന്റെ ഭാൎയ്യയുടെ അമ്മ പനി പിടിച്ചു കിടക്കുന്നത് കണ്ടു. ൧൫ അവളുടെ കയ്യെ പിടിച്ചു; ഉടനെ പനി അവളെ വിട്ടു മാറി അവൾ ഏഴുനീറ്റു അവനെ ശുശ്രൂഷിക്കയും ചെയ്തു. ൧൬ വൈകുന്നേരമായപ്പോൾ പലഭൂതഗ്രസ്തരെയും അവനു കൊണ്ടുവന്നു. അവനും വാക്കു കൊണ്ടു ഭൂതങ്ങളെ പുറത്താക്കി സകല ദുസ്ഥന്മാരെയും സൌഖ്യമാക്കി. ൧൭ താൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യശയ്യ പ്രവാചകനെകൊണ്ടു (൫൩, ൪.) മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു).

൧൮ പിന്നെ യേശു വളരെ പുരുഷാരങ്ങൾ തന്നെ ചൂഴുന്നതു കണ്ടാറെ അക്കരെ യാത്രയാവാൻ കല്പിച്ചു. ൧൯ അപ്പോൾ ഒരു

൧൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/27&oldid=163714" എന്ന താളിൽനിന്ന് ശേഖരിച്ചത്