ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാടികൊണ്ടു നിറച്ചു, ഈസൊപ്പിൻ (തണ്ടിൻ) മേൽ ആക്കി, അവന്റെ വായോട് അടുപ്പിച്ചു. യേശു കാടി സേവിച്ചിട്ടു: നിവൃത്തിയായി! എന്നു ചൊല്ലി, തല ചാച്ച് ആത്മാവിനെ ഏല്പിക്കയും ചെയ്തു. എന്നാറെ, അന്ന് ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബത്തു നാൾ വലിയതും, ആകകൊണ്ട് ആ ഉടലുകൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവെച്ച്, അവരുടെ തുടകളെ ഒടിച്ചു (ഉടലകുൾ) എടുപ്പിക്കേണം എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതുകൊണ്ടു സേവകർ വന്ന്, ഒന്നാമന്നും അവനോടു കൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്നും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്നടുക്കെ വന്ന്, അവൻ മരിച്ചു കളഞ്ഞപ്രകാരം കണ്ടു, തുടകളെ ഒടിച്ചില്ല; സേവകരിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി, ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതിന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു: അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ ഉള്ളവ തന്നെ പറയുന്നു എന്ന് അവൻ അറിഞ്ഞും ഇരിക്കുന്നു. കാരണം അവന്റെ അസ്ഥി ഒടികയും ഇല്ല, (൨ മോഹ. ൧൨, ൪൬. സങ്കീ. ൩൪, ൨൧) എന്നുള്ള തിരുവെഴുത്തു പൂരിക്കേണ്ടതിന്ന് ഇവ സംഭവിച്ചു; പിന്നെ (ജക. ൧൨, ൩൭, ൧൦.) അവർ കുത്തിയവങ്കലേക്ക് നോക്കും എന്നു മറ്റൊർ എഴുത്തും പറയുന്നു. അനന്തരം യേശുവിൻ ശിഷ്യൻ എങ്കിലും, യഹൂദരെ ഭയം ഹേതുവായി മറഞ്ഞിരുന്ന അറിമത്യയിലെ യോസേഫ് പിലാതനോട് യേശുവിൻ ഉടൽ എടുപ്പാൻ ചോദിച്ചു, പിലാതൻ അനുവദിക്കയാൽ, അവൻ വന്നു, യേശുവിൻ ഉടൽ എടുത്തു. ആദ്യം രാത്രിയിൽ യേശുവിന്നടുക്കെ വന്ന നീക്കൊദേമനും കൂടെ കണ്ടിവെണ്ണയും, അകിലും, വിരകിയകൂട്ടു നൂറുറാത്തലോളം കൊണ്ടുവന്ന് എത്തി. ആയവൻ യേശുവിൻ ഉടൽ കൈക്കൊണ്ടു, യഹൂദർ കുഴിച്ചിടുന്ന മൎ‌യ്യാദപ്രകാരം അതിനെ സുഗന്ധങ്ങൾ ചേൎത്തു, തുണികൾ ചുറ്റി കെട്ടി, അവനെ ക്രൂശിച്ച പ്രദേശത്തു തന്നെ, ഒരു തോട്ടവും തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയ കല്ലറയും ഉണ്ടു. ആ കല്ലറ സമീപം ആകകൊണ്ട് അവർ യഹൂദരുടെ ഒരുമ്പാടാഴ്ച വിചാരിച്ചു, യേശുവിനെ അവിടെ വെച്ചു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/291&oldid=163738" എന്ന താളിൽനിന്ന് ശേഖരിച്ചത്