ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. I.

ളെയൊ അറിയുന്നതു നിങ്ങൾക്കുള്ളതല്ല; വിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നപ്പോൾ, ശക്തിലഭിച്ചിട്ടു നിങ്ങൾ യരുശലെമാദി സകല യഹൂദയിലും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എനിക്കു സാക്ഷികൾ ആകും താനും. എന്നിവ ചൊല്ലി, അവർ നോക്കിക്കൊണ്ടിരിക്കെ, അവൻ മേലോട്ട് ഉയൎന്നു, മേഘം അവനെ അവരുടെ കണ്ണുകളിൽനിന്നു മറെച്ചെടുക്കയും ചെയ്തു. അവൻ പോക്കുന്നേരം അവർ വാനത്തേക്ക് ഉറ്റുനോക്കുമ്പോൾ, ഇതാ വെള്ള വസ്ത്രത്തോടെ രണ്ടു പുരുഷന്മാർ അവരുടെ അടുക്കെ നിന്നു: ഗാലീല്യപുരുഷന്മാരെ, നിങ്ങൾ വാനത്തേക്ക് നോക്കിനില്ക്കുന്നത് എന്തു? നിങ്ങളിൽ നിന്നു സ്വൎഗ്ഗത്തേക്ക് എടുക്കപ്പെട്ട ഈ യേശു ഇങ്ങിനെ വരും, അവൻ സ്വൎഗ്ഗത്തേക്ക് പോകുന്നതു നിങ്ങൾ കണ്ടപ്രകാരം തന്നെ എന്നു പറകയും ചെയ്തു.

അപ്പോൾ അവർ യരുശലേമിനോട് ഒരു ശബ്ബത്തു വഴിമാത്രം ദൂരമുള്ള ഒലീവമലയെ വിട്ടു, യരുശലേമിലേക്ക് മടങ്ങിപോന്നു; അകത്തു വന്നപ്പോൾ, അവർ വസിക്കുന്ന മാളികമുറിയിൽ കയറിപോയി; പേത്രൻ, യോഹനാൻ, യാക്കോബ്, അന്രെയാവു ഫിലിപ്പൻ, തോമാവും, ബൎത്തോല്മായി, മത്തയും, ഹല്ഫായുടെ യാക്കോബ്, എരിവുകാരൻ ശിമോൻ, യാക്കൊബിൻ യൂദാവും, ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു, പ്രാൎത്ഥനയിൽ [യാചനയിലും] ഉറ്റുകൊണ്ടിരുന്നു. ആ നാളുകളിൽ ശിഷ്യന്മാർ നൂറ്റിരുപതിനോളം പേരുകൾ കൂട്ടമായി, ഒരുമിച്ചപ്പോൾ, പേത്രൻ അവരുടെ നടുവിൽ എഴുനീറ്റുനിന്നു പറഞ്ഞിതു: സഹോദരന്മാരായ പുരുഷന്മാരെ! യേശുവിനെ പിടിച്ചവൎക്കു വഴികാട്ടിയായി, പോയ യൂദാവിനെ ചൊല്ലി, വിശുദ്ധാത്മാവ് ദാവിദിൻ വായികൊണ്ടു, മുൻപറഞ്ഞ എഴുത്തിന്നു നിവൃത്തിവരേണ്ടി ഇരുന്നു. അവനാകട്ടെ ഞങ്ങളിൽ എണ്ണപ്പെട്ടവനായി, ഈ ശുശ്രൂഷയുടെ ചീട്ടിനെ ലഭിച്ചിരുന്നുവല്ലൊ. പിന്നെ അനീതിയുടെ കൂലികൊണ്ട് അവൻ പറമ്പു വാങ്ങിയശേഷം തല കീഴായി വീണു നടുവെ പിളൎന്നു, അവന്റെ കുടലും എല്ലാ തുറിച്ചുപോയി. ആയതു യരുശലേമിൽ പാൎക്കുന്നവൎക്ക് എല്ലാം അറിയായ്പന്നതിനാൽ, ആ പറമ്പിന്ന് അവരുടെ ഭാഷാഭേദത്തിൽ ഹക്കൽദമ എന്നുള്ള

൨൭൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/298&oldid=163745" എന്ന താളിൽനിന്ന് ശേഖരിച്ചത്