ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കേട്ടിട്ട് അമ്പരന്നുപോയി.ഭൂമിച്ച് ആശ്ചൎ‌യ്യപ്പെട്ട തങ്ങളിൽ പറഞ്ഞിതു:ഈ ഉരചെയ്യുന്നവർ എല്ലാവരും കണ്ടാലുംകലീലക്കാരല്ലയോ! പിന്നെ നാം ജനിച്ച ഒരൊ ഭാഷ നാം കേൾക്കുന്നത് എങ്ങിനെ?പൎത്ഥർ,മേദർ,എലാമ്യരും,മെസപൊതാമ്യ,യഹുദ,കപ്പങാക്യയിലും,പൊന്തസആസ്യയിലും,ഭൂഗ്യ, പംഫുല്യയിലും, മിസ്രയോടു കുറെനെക്കടുത്ത ലിബുയാംശങ്ങളിലും കൂടിയിരിക്കുന്നവരും, രോമയിൽ നിന്നുവന്നു പാൎക്കുന്നവരും, യഹൂദരും, മതാവലംബികളും, ക്രോതർ, അറബരുമായി ഈ നമ്മുടെ ഭാഷകളാൽ എല്ലാം അവർ ദൈവത്തിൻ വൻക്രിയകളെ ഉരെക്കുന്നതു കേൾക്കുന്നു.(എങ്ങിനെ)?എന്നിട്ടു ഭൂമിച്ചു ബുദ്ധിമുട്ടീട്ട്, ഇതാകുന്നത് എന്തുപോൽ? എന്നു തങ്ങളിൽ പറയും മറ്റവർ ഇവർ മധുര മദ്യം നിറഞ്ഞവരത്രെ എന്നു പരിഹസിച്ചുപോകുകയും ചെയ്തു.ഉടനെ പേത്രൻ പതിനൊരുവരോടും കൂടെ നിന്നുകൊണ്ടു തന്റെ ശബ്ദം ഉയൎത്തി, അഴരോടു ഉരചെയ്കിതു:യഹൂദ പുരുഷന്മാരും യരുശലേമിൽ പാൎക്കുന്ന എല്ലാവരും ആയുള്ളോരെ!ഇതു നിങ്ങൾക്ക് അറിയായ്പരിക, എന്റെ മൊഴികളെ ചെവികൊൾകയും ചെയ്പിൻ! നിങ്ങൾ ഊഹിക്കുംപോലെ ഇവൎക്ക് ലഹരി ഉള്ളതല്ല; പകലിൽ മൂന്നാം മണിനേരമെ ഉള്ളുവല്ലൊ! യോവേൽ പ്രവാചകനാൽ( ).മൊഴിയപ്പെട്ടതത്രെ ഇതാകുന്നതും ദൈവത്തിൻ അരുളപ്പാടാവിതും:ഒടുക്കത്തെ നാളുകളിൽ ഞാൻ എല്ലാ ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രരും പുത്രിമാരും പ്രവചിക്കുകയും, നിങ്ങളുടെ ബാല്യക്കാർ, ദൎശനങ്ങളെ കാണുകയും, നിങ്ങളുടെ മൂത്തവർ സ്വപ്‌നങ്ങളെ സ്വപിക്കയും ചെയ്യും; എന്റെ ദാസൎദാസിമാരുടെ മേലും ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും അവരും പ്രവചിക്കും. മീത്തൽ വാനത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ രക്തം അഗ്നിധൂമസ്തംഭം എന്നുള്ള അടയാളങ്ങളും ഞാൻ വെക്കും;കൎക്കാവിന്റെ വലുതും പ്രത്യക്ഷവും ആയനാൾ വരുമ്മുമ്പെ സൂൎ‌യ്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറ്റപ്പെടും.എന്നാൽ കൎത്താവിന്റെ നാമത്തെ വിളിച്ചവൻ എല്ലാം രക്ഷപ്പെടും എന്നത്രെ! ഇസ്രയേല്യ പുരുഷന്മാരെ! ഈ വചനങ്ങളെ കേൾപ്പിൻ! നചറയ്യനായ യേശു നിങ്ങളും തന്നെ അറിയുന്നപ്രകാരം ദൈവം അവനെ കൊണ്ടു നിങ്ങളുടെ നടു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/300&oldid=163749" എന്ന താളിൽനിന്ന് ശേഖരിച്ചത്