ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താനും ആകയാൽ നിങ്ങൾ ക്രൂശിച്ച യേശുവിനെ തന്നെ ദൈവം കൎത്താവും ക്രിസ്തനും ആക്കിവെച്ചു എന്ന് ഇസ്രയേൽ ഗൃഹം ഒക്കയും നിശ്ചയമായി അറിവൂതാക!എന്നതു കേട്ടവർ ഹൃദയത്തിൽ കത്തുകൊണ്ടു,പേത്രൻ മുതലായ അപോസ്തലരോടു:സഹോദരരായ പുരുഷന്മാരെ!ഞങ്ങൾ എന്തു ചെയ്യേണ്ടു?എന്നു ചോദിച്ചാറെ,പേത്രൻ അവരോട് പറഞ്ഞിതു:നിങ്ങൾ മനന്തരിഞ്ഞു ഒരുരുത്തൻ പാപമോചനത്തിന്നായി യേശുക്രിസ്തുന്റെ നാമത്തിൽ സ്‌നാനം എൽക്കുക,എന്നാൽ വിശുദ്ധാത്മാവാകുന്ന ദാനം ലഭിക്കും.കാരണം ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കൎത്താവ് വിളിച്ചടുപ്പിക്കുന്ന എണ്ണത്തോളം സകല ദുരസ്ഥന്മാൎക്കും ഉള്ളതാകുന്നു.എന്നല്ലാതെ, ഈ വകൃതയുള്ള തലമുറയിൽ നിന്നു നീങ്ങി രക്ഷപ്പെടുവിൻ!എന്നും മറ്റും പല വാക്കുകളാലും സാക്ഷ്യം ചൊല്ലി പ്രബോധിപ്പിച്ചു വന്നു. അതുകൊണ്ട് അവന്റെ വാക്കു മനസ്സോടെ കൈക്കൊണ്ടു,സ്‌നാനം ഏറ്റും,അന്നാൾ മുവായിരത്തോളം ദേഹികൾ ചേൎക്കപ്പെടുകയും ചെയ്തു.ആയവർ അപോസ്തലരുടെ ഉപദേശത്തിലും കൂട്ടായ്മയിലും അപ്പം നുറുക്കുന്നതിലും പ്രാൎത്ഥനകളിലും ഉറ്റുകൊണ്ടിരുന്നു.സകലദേഹിക്കും ഭയം ജനിച്ചു.അപോസ്തലരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായി നടന്നു.വിശ്വാസികൾ എല്ലാവരും ഒന്നിച്ചുകൂടുകയും,സകലവും പൊതുവിൽ അനിഭവിക്കുകയും ജന്മഭൂമികളേയും വസ്തുക്കളേയും വിറ്റ്,അവനവന് ആവശ്യം ഉള്ളപ്രകാരം എല്ലാവൎക്കും പങ്കിടുകയും,ദിനംമ്പ്രതി ഒരുമനപ്പെട്ട,ദൈവാലയത്തിൽ ഉറ്റിരുന്നും വീട്ടിൽ അപ്പം നുറുക്കികൊണ്ടും, ഉല്ലാസവും ഹൃദയസാമാന്യവും പൂണ്ട് ആഹാരം ഭക്ഷിക്കയും, ദൈവത്തെ സ്തുതിക്കയും സകല ജനത്തോടും കൃപ അനുഭവിക്കയും ചെയ്യും.കൎത്താവൊ രക്ഷപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേൎത്തുകൊണ്ടിരുന്നു.


അദ്ധ്യായം


പ്രത്യക്ഷമുള്ള ഒന്നാം അതിശയത്തെ(..)പേത്രൻ വ്യാഖ്യാനിച്ചു.ഒമ്പതാം മണിക്കു പ്രാൎത്ഥനാനേരത്തും,പേത്രനും,യോഹനാനും ഒന്നിച്ചു,ദേവാലയത്തിലേക്കു കയറുമ്പോൾ,അമ്മയുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Akbarali എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/302&oldid=163751" എന്ന താളിൽനിന്ന് ശേഖരിച്ചത്