ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE ACTS OF APOSTLES. V.

ത്തിൻവിലയിൽനിന്നു വൎഗ്ഗിപ്പാനായി സാത്താൻ നിന്റെ ഹൃദയം നിറെച്ചത് എന്തിന്നു? അതു വില്ക്കാതിരുന്നാൽ, നിണക്ക് ഇരുന്നുവല്ലൊ; വിറ്റശേഷവും നിന്റെ കൈവശത്തിലായല്ലൊ! നീ ഈ പണി നിന്റെ ഹൃദയത്തിൽ വെച്ചത് എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രെ, ഭോഷ്കപറഞ്ഞതു! എന്നുള്ളവാക്കുകളെ ഹനന്യാ കേട്ടിട്ടു വീണു വീൎപ്പുമുട്ടി, ഇവ കേൾക്കുന്നവൎക്ക് എല്ലാവൎക്കും മഹാഭയം സംഭവിക്കയും ചെയ്തു. ബാല്യക്കാർ എഴുനീറ്റ് ശവ വഴിക്കാക്കി. പുറത്തു കൊണ്ടുപോയികഴിച്ചിട്ടു. ഏകദേശം മൂന്നു മണി നേരത്തിൻ ഇടയിൽ അവന്റെ ഭാൎയ്യ, സംഭവിച്ചത് അറിയാതെ അകമ്പുക്കപ്പോൾ, പേത്രൻ അവളോട്: ഇത്രൊക്കൊ നിങ്ങൾ നില കൊടുത്തുകളഞ്ഞു? എന്നോട് പറക! എന്നു ചൊല്ലിത്തുടങ്ങിയാറെ: അതെ ഇത്രെക്ക് എന്ന് അവൾ പറഞ്ഞു. പേത്രൻ അവളോടു: കൎത്താവിൻആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ ഉള്ളൊത്തത് എന്തു? ഇതാ നിന്റെ ഭൎത്താവിനെ കുഴിച്ചിട്ടവരുടെ കാലുകൾ വാതില്ക്കൽ എത്തി, നിന്നെയും പുറത്തു കൊണ്ടു പോകും. എന്നു പറഞ്ഞ ഉടനെ അവൾ അവന്റെ കാല്ക്കൽ വീണു വീൎപ്പുമുട്ടി; ബാല്യക്കാർ പൂക്കു, അവൾ മരിച്ചതിനെ കണ്ടു പുറത്തു കൊണ്ടു പോയി, ഭൎത്താവിന്നരികെ കുഴിച്ചിട്ടു. സഭെക്ക് ഒക്കയും ഇവ കേൾക്കുന്നവൎക്ക് എല്ലാവൎക്കും മഹാഭയം സംഭവിക്കയും ചെയ്തു.

അപോസ്തലരുടെ കൈകളാൽ ജനത്തിൽ പല അടയാളങ്ങളും, അത്ഭുതങ്ങളും, ഉണ്ടായി, എല്ലാവരും ശലൊമൊന്യ മണ്ഡപത്തിൽ ഒരുമനപ്പെട്ടു കൂടും. മറ്റുള്ളവരിൽ ആരും അവരോടു പറ്റികൊൾവാൻ തുനിയുമാറില്ല; ജനം അവരെ മഹത്വീകരിക്കും താനു: വിശ്വസിക്കുന്ന പുരുഷന്മാരും സ്ത്രീകളും കൂട്ടമൊ കൎത്താവിനോടു പേൎത്തും ചേൎന്നുവരികയാൽ, പേത്രൻ നടക്കുമ്പോൾ, അവന്റെ നിഴൽ പോലും വല്ലവരിലും പറ്റേണ്ടതിന്നു രോഗികളെ വീഥി തോറും പുറത്തു കൊണ്ടുവന്നു, വിരിപ്പുകളിലും കട്ടിലുകളിലും കിടത്തും; ചുറ്റുമുള്ള ഊരുകളിലെ പുരുഷാരവും രോഗികളെയും അശുദ്ധാത്മാക്കളുടെ പീഡയുള്ളവരേയും കൊണ്ടുവന്നു, യരുശലേമിൽ കൂടുകയും ആയവർ എപ്പോരും സ്വസ്ഥരാകയും ചെയ്യും.

പിന്നെ മഹാപുരോഹിതനും, ചദൂക്യരുടെ മതഭേദത്തിൽ അവനോടു കൂടെ ഉള്ളവരും എല്ലാം എഴുനീറ്റ്, എരിവു നിറഞ്ഞവ

൨൮൪






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/308&oldid=163757" എന്ന താളിൽനിന്ന് ശേഖരിച്ചത്