ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവൻ അവനെ മിസ്രെക്കും തന്റെ സകല ഭവനത്തിന്നും നായകനാക്കി വെച്ചു. പിന്നെ മിസ്രദേശത്തിലും കനാനിലും ഒക്കയും ക്ഷാമവും മഹാക്ലേശവും ആകപ്പെട്ടാറെ, നമ്മുടെ പിതാക്കൾ ഭക്ഷ്യങ്ങൾ കാണാഞ്ഞിരുന്നു. മിസ്രയിൽ ധാന്യങ്ങൾ ഉണ്ടെന്നു യാക്കോബ് കേട്ടു നമ്മുടെ പിതാക്കളെ ഒന്നാമത് അയച്ചു. രണ്ടാമതിൽ യോസേഫ് തന്റെ സഹോദരന്മാൎക്ക് അറിയായതിനാൽ, യോസേഫിന്റെ വംശം ഫരവോവിന്നു സ്പഷ്ടമായ്‌വന്നു. അപ്പോൾ, യോസേഫ് ആളയച്ചു, തന്റെ അപ്പനായ യാക്കോബിനോടു കുഡുംബം ഒക്കയും ആകെ എഴുപത്തഞ്ചു ദേഹികളേയും വരുത്തി. യാക്കോബ് മിസ്രയിലേക്ക് ഇറങ്ങി പോയി താനും നമ്മുടെ പിതാക്കളും അന്തരിച്ചു ശികേമിലേക്ക് കൊണ്ടുവരപ്പെട്ടു. ശികേമിൻ അപ്പനായ ഹമോറിൻ മക്കളോട് അബ്രഹാം വിലെക്കു വാങ്ങീട്ടുള്ള കല്ലറയിൽ ഇടപ്പെടുകയും ചെയ്തു. പിന്നെ ദൈവം അബ്രഹാമിനോട് സത്യം ചെയ്ത വാഗ്ദത്തകാലം അണയുന്തോറും ജനം മിസ്രയിൽ വൎദ്ധിച്ചു പെരുകിവന്നു. യോസേഫിനെ അറിയാത്ത അന്യരാജാവ് ഉദിക്കുംവരെ തന്നെ; ആയവൻ നമ്മുടെ വംശത്തിൽ കൌശലം പ്രയോഗിച്ചു, നമ്മുടെ പിതാക്കന്മാരെ ദണ്ഡിപ്പിച്ച്, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതവണ്ണം അവരെ പുറത്തിട്ടുകളയുമാറാക്കി. ആ സമയത്തിൽ മോശെ ജനിച്ചു ദൈവത്തിന്നു സുന്ദരനായിരുന്നു. അവനെ അപ്പന്റെ വീട്ടിൽ മൂന്നു മാസം. പോറ്റിയ ശേഷം, പുറത്തിട്ടപ്പോൾ ഫരവൊപുത്രി എടുത്തു, തനിക്കു മകനാവാൻ വളൎത്തി. മോശെ മിസ്രക്കാരുടെ സകല ജ്ഞാനവും ശീലിച്ചു വാക്കുകളിലും ക്രിയകളിലും സമൎത്ഥനായ്തീൎന്നു. അവനു നാല്പതു വയസ്സു തികയുമ്പോൾ, ഇസ്രയേൽ പുത്രരാകുന്ന സഹോദരന്മാരെ ചെന്നു ദൎശിപ്പാൻ തോന്നിയാറെ, ഒരുത്തൻ സാഹസം അനുഭവിക്കുന്നതു കണ്ടു പിന്തുണയായ്‌വന്നു മിസ്രക്കാരനെ വെട്ടി പീഡിതനു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം ഈ കൈകൊണ്ട് അവൎക്കു രക്ഷ കൊടുക്കുന്നതു സഹോദരന്മാർ ഗ്രഹിക്കും എന്നു നിരൂപിച്ചു കൊണ്ടത്രെ; അവർ ഗ്രഹിച്ചില്ല താനും. പിറ്റെന്നാൾ അവർ പിണങ്ങിയിരിക്കെ, അവൻ കാണായ്‌വന്ന പുരുഷന്മാരെ: നിങ്ങൾ സഹോദരർ തന്നെ; തമ്മിൽ സാഹസം ചെയ്യുന്നത് എന്തു? എന്നു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/313&oldid=163763" എന്ന താളിൽനിന്ന് ശേഖരിച്ചത്